നീലാംബരിയുടെ ലോകം-2

15091_700002526690473_789244534_n

Painting by Mopasang Valath from facebook

Previous part 1

കുറെ നേരം കൂടി ആ കിടപ്പു തുടരാനാണ് നീലാംബരിക്ക് തോന്നിയത്. രണ്ടു ദിവസം മുൻപ് വരെ താൻ നഗരത്തിന്റെ സന്തതിയായിരുന്നു. മധ്യവേനലവധിക്കു കോളേജ് അടച്ചതും വീട്ടിലേക്കു പാഞ്ഞെത്താനുള്ള ആവേശമായിരുന്നു ഉള്ളിൽ. ട്രെയിൻ യാത്ര പോലും അവളെ മടുപ്പിച്ചില്ല. വായിക്കാനായി കരുതിയ പുസ്‌തകങ്ങളിൽ പോലും യാത്രയിൽ അവളുടെ മനസ്സ് നിന്നില്ല. എത്രയോ തവണ മനസ്സ് തന്റെ പ്രിയപ്പെട്ട വീട്ടിലേക്കു വഴുതിപ്പോയി.
നാട്ടിലേക്കുള്ള യാത്ര, അത് അവൾക്കു എന്നും ഹരമായിരുന്നു.വരുന്ന വിവരം വീട്ടിൽ വിളിച്ചറിയിച്ചിട്ടില്ല. പറഞ്ഞാൽ സ്റ്റേഷനിൽ വിളിക്കാൻ വണ്ടിയുമായി എത്തും. പക്ഷെ അവൾ മനപ്പൂർവം പറയാത്തതാണ്. അധികം ഭാരമുള്ളതൊന്നും ഇല്ല. ബസ്സിൽ പോകാവുന്നതേയുള്ളു. ആ യാത്രയും ആസ്വദിക്കാം. അവളെ സംബന്ധിച്ച് ബസ്സുയാത്രയിൽ ലഭിക്കുന്ന കാഴ്ചകൾ പ്രിയപ്പെട്ടതാണ്.നാട്ടിലെ മാറ്റങ്ങൾ കുറെയേറെ കാണാൻ കഴിയും.നേരം വെളുത്തു വരുന്നതേയുള്ളൂ. അതിനാൽ അധികം തിരക്കില്ലാത്ത ബസ്സിൽ ആയി യാത്ര. പട്ടണം പിന്നിട്ടു മലകളും വയലുകളും പുഴയും ഗ്രാമങ്ങളും താണ്ടി ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞു അവൾ ബസ്സ് ഇറങ്ങി കടവിലേക്ക് നടന്നു. പരിചയമുള്ള കടത്തുകാരൻ രാഘവേട്ടൻ ബാഗുകൾ എടുത്തു വള്ളത്തിൽ വച്ചു. കുറച്ചു കുശലം പറച്ചിലൊക്കെ നടത്തിയപ്പോഴേക്കും അക്കരെ എത്തി. ഇനി ഇവിടുന്നു വീട്ടിലേക്കു ഏതാനും മിനിറ്റുകൾ നടക്കാവുന്ന ദൂരമേയുള്ളൂ.

28 thoughts on “നീലാംബരിയുടെ ലോകം-2”

   1. പക്ഷെ ഒരു കൊച്ചു വള്ളത്തിൽ ഒരു യാത്ര പ്ലാനിൽ ഉണ്ട് ….കൊല്ലത്തു നിന്ന് ശാസ്തംകോട്ട വരെ വള്ളത്തിൽ ഒരു ദിവസം 🙂

    Liked by 1 person

   2. ഹിഹി …കണ്ടുപിടിച്ചു…. 😦 ഇല്ലാന്നാണ് എന്റെ ഓർമ്മ …. ബോട്ടിൽ കയറിയിട്ടുണ്ട്
    😉

    Liked by 1 person

 1. Yeah.. Oru kalyanam kooda poyathenu.. pinne puthiyachekkanum, njanum entte friend koodi thoni keri, njan thuzhanju 🙂 nalla mazha varanenu munpulla oru climate ille.. ho unforgettable experience it was 🙂

  Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s