നീലാംബരിയുടെ ലോകം-3

12524084_1162251937132194_880793086143976999_n
Painting done by Mopasang Valath (Source: facebook)

Previous part 2

റോഡിൽ നിന്ന് നോക്കിയാൽ വയലിനക്കരെ തഴച്ചു വളരുന്ന തൊടിയിലെ മരങ്ങൾക്കിടയിലൂടെ ഒരു വെള്ള പോലെ കാണൂ , അത് വീടാണ് എന്ന് പെട്ടെന്ന് മനസിലാകില്ല.പടിക്കെട്ടുകൾ കയറി മുറ്റത്തേക്ക് ചെല്ലുമ്പോൾ രാവിലത്തെ വെയിലിൽ പനമ്പായിൽ നെല്ല് ഉണക്കാൻ ഇടുകയാണ് ‘അമ്മ . എന്നത്തേയും പോലെ ഒന്ന് കൂകി . ഈ കൂകൽ പണ്ട് തൊട്ടേ ഉള്ളതാ, ഞാൻ പുറത്തു പോയിട്ടു വീട്ടിൽ എത്തി എന്നതിന് വീട്ടുകാർക്ക് ഉള്ള എന്റെ അറിയിപ്പ് (മുന്നറിയിപ്പ് എന്ന് പറയുന്നതാവും കുറച്ചുകൂടി ശരി) ആണ് . എന്റെ ഹാൾമാർക് മുദ്രയാണത് . എന്നെ കണ്ടപാടെ അമ്മയുടെ മുഖത്ത് പുഞ്ചിരി വിടർന്നു. ഇവിടുത്തെ കാരണവർ, അതായത് എന്റെ പിതാശ്രീ പുറത്തു പോയിരിക്കുകയാണ് എന്ന് അറിയാൻ കഴിഞ്ഞു. അമ്മമ്മ വർഷാവർഷം ഉള്ള അമ്മാവന്റെ വീട് സന്ദർശനത്തിനും.

വീടിനു പുറമെ വലിയ മാറ്റം ഒന്നുമില്ല.വെള്ള പൂശിയതു മങ്ങി തുടങ്ങി. കിളികളുടെയും അണ്ണന്റെയും ബഹളത്തിൽ കാര്യമായ മാറ്റം ഒന്നും ഇല്ല. മുറ്റത്തേക്ക് വെയിൽ വീണു തുടങ്ങി. എന്നെ കണ്ടടത്തും പുറംപണിക്കു നിൽക്കുന്ന കൊങ്ങി അടുക്കൽ വന്നു വെളുക്കെ ചിരിച്ചു സുഖ വിവരം അനേഷിച്ചു. അവരുടെ സഹായം അമ്മയ്ക്ക് വലിയ ആശ്വാസമാണ്. അമ്മയുടെ “പി. എ.” എന്നാണു ഞങ്ങൾ കുട്ടികൾ അവളെ കളിയാക്കാറ്. അവളുടെ ഭർത്താവ് ചെല്ലാൻ ആണ് വീട്ടിൽ അച്ഛന്റെ കൃഷി സഹായി. മുറ്റത്തു അങ്ങു ഇങ്ങായി കോഴികൾ അമ്മയുടെ തിരോധാനം നോക്കി നിൽക്കുന്നത് അമ്മയ്ക്ക് അറിയാം. നെല്ല് നോക്കാൻ അമ്മ കൊങ്ങിയെ ഏൽപ്പിച്ചു. വേഗം വൃത്തിയായി വരൂ …യാത്ര ക്ഷീണം ഉള്ളതല്ലേ, കാപ്പി എടുത്തു വയ്ക്കാം എന്ന് പറഞ്ഞു അമ്മ എന്നെയും കൊണ്ട് അകത്തേക്ക് കയറി. അമ്മ അടുക്കളയിലേക്കും ഞാൻ മുകളിലെ എന്റെ സ്വന്തം സാമ്രാജ്യത്തിലേക്കും നടന്നു.

Advertisements

28 thoughts on “നീലാംബരിയുടെ ലോകം-3”

  1. ഹാവൂ ഇപ്പോഴാ എന്റെ ഉണ്ണിയെ ആശ്വാസം ആയേ …ഇനിയിപ്പോ എളുപ്പമായല്ലോ … 🙂 :p

   Liked by 2 people

  1. thank u so much…yes yes….i will try to translate in english, but the attempt to express certain things from malayalam to english might limit the delivering of its beauty 😦 i am afraid so…
   I have one story series in english if u have spare time u can check “First Love”
   🙂

   Liked by 2 people

  1. നീലാംബരിയിൽ എവിടെയൊക്കെയോ ഞാൻ ഉണ്ട്. ആ പേര് തന്നെ എടുത്തത് പാട്ടിനോട് ഉള്ള ഇഷ്ടം കൊണ്ടാ…അത് നമുക്ക് ഒക്കെ ഇഷ്ടം ഉള്ള താരാട്ടു പാട്ടുകൾ മിക്കതും ഈ രാഗത്തിൽ ആണ് (ഓമന തിങ്കൾ കിടാവോ …) 🙂 ബാല്യം കൗമാരം ഒക്കെ പുസ്‌തകങ്ങൾ വായിച്ചു ആണ് തള്ളിനീക്കിയത്…പിന്നെ അവിടുന്നും ഇവിടുന്നും ഉള്ള കുറെ കണ്ടതും കേട്ടതും…പിന്നെ ഏറ്റവും കൂടുത്താം ജീവിക്കാൻ ആഗ്രഹിക്കുന്ന സ്വപ്നങ്ങളും— ഇവയെല്ലാം സമാസമം കൂട്ടികുഴച്ചു ഈ കഥയുടെ മണ്ണപ്പം ചുടാൻ ഞാൻ നോക്കുവാ 🙂 🙂 🙂
   എന്താകുമോ എന്തോ…..

   Liked by 3 people

   1. palappozhum manassille aagrahangal ezhuthiloode sathyamaakum….nalla sukhamaanu:)

    keep writing….enthenkilumokke aaakum , orappu!

    Neelambariyude veettile, muttatthinte oru konil oru kani konna undaavumo….pattiyaal onnu aad cheyyo….:)

    Liked by 1 person

   2. 🙂
    ജനിച്ചത് നസ്രാണി ആയിട്ടാണേലും വളർന്നത് കൗതുകം ഉള്ളിലുള്ള കുട്ടിയായിട്ടാണ്, കാവും, വയലിലെ കൃഷിയും, ഞാറു നടീൽ കൊയ്ത്തും അമ്പലവും ഉത്സവവും തോട്ടിലെ മീൻ പിടിത്തവും ഓല മെടച്ചിലും ഒക്കെ എന്റെ ബാല്യത്തിൽ ഉണ്ട് …
    കണി കൊന്ന ആകാല്ലോ… 🙂
    thank u for giving me an element 🙂

    Like

   3. 🙂 same pinch when i write this mentally i go to my grandma house, nearby there existed a “mana” fully made of wood and there had few huge banyan trees too…the soil is too sandy and we never use footwear….tall trees keep the house shaded…just after one plot started the large stretched paddy fields and one big pond with full of pink water lilies. In the morning and afternoon, there will be recital records from the nearby temple 🙂

    Liked by 1 person

   4. yeah, after granny’s death, that house is closed. cousins go and clean once in a while 😦 in between i feel to disappear from here and be there for few days… i will be more creative there 🙂

    Like

  1. 🙂
   i should apologize for not translating it in English 😦
   This is a story attempt about a girl “Neelambari”(the name is taken from one of the famous musical genre/raga in south indian carnatic classical music. most lullabies are composed in this musical structure). Now i am trying to describe her visit during vacation to home. Its an attempt to synchronize many nostalgic factors which i wished to have/ lost in my childhood. these will be easily understood by people from kerala.

   Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s