നീലാംബരിയുടെ ലോകം-4

 

10947355_983526561671400_2204513541260031351_n
Painting by Mopasang Valath (Source: facebook)

 

Previous chapter 3

കോണിപ്പടികൾ കയറി മുകളിലെ വരാന്തയിൽ എത്തി. വരാന്തയുടെ ഏറ്റവും അറ്റത്തായിട്ടുള്ള ആട്ടുകട്ടിൽ നിശ്ചലമായി കിടക്കുന്നു. പണ്ട് വായന തലയ്ക്കു പിടിച്ച ദിവസങ്ങളിൽ ഒക്കെ എന്നെ തങ്ങിയത് അതാണ്. വർഷ കണക്കു നോക്കിയാൽ വായന ചെറുപ്പത്തിലേ എന്റെ തലയ്ക്കു പിടിച്ചതാണ്. മധ്യവേനൽ അവധിക്കു മാത്രമാണ് അധികം വായന നടക്കാത്തത്. അപ്പൊഴാണ് തറവാട്ടിൽ കുട്ടികളൊക്കെ സ്കൂൾ പൂട്ടി അവധിക്കാലം ആഘോഴിക്കാൻ എത്തുക. അപ്പൊ പുസ്തകങ്ങളോട് ഞാനും പകൽ സമയം വിടപറയും. രാത്രി മറിച്ചാണ്, അത്താഴം കഴിച്ചശേഷം എല്ലാരും കോലായിൽ ഒത്തുകൂടും. ആ സമയത്തു ഒരു ചെറുകഥാ വായിച്ചു കേൾപ്പിക്കേണ്ട ചുമതല എനിക്കാണ്. എനിക്കും അത് ഇഷ്ടമുള്ള ജോലിയാണ്. എല്ലാരും ചുറ്റുംകൂടി ഇരുന്നും കിടന്നും ഒക്കെ കഥ കേൾക്കും. ഈ പതിവും എന്റെ കോളേജ് കാലം വരെ തുടർന്നു.

മുറി തുറന്നു അകത്തു കയറി പഴയ റെഡ് ഒക്സിടെ അടിച്ച തറയുടെ ഇളം തണുപ്പ് കാലിനെ ഇക്കിളി പെടുത്തി. ഇവിടെ വേനൽ കാലത്തും മുകളിലെ മുറികളിൽ തണുപ്പ് ഉണ്ടാകാറുണ്ട്. വീടിനു ചുറ്റും ഉള്ള പറമ്പു നിറയെ കാലാകാലങ്ങളായി വളർന്നു വന്നതും വീട്ടുകാർ നട്ടുപിടിപ്പിച്ചതുമായ മരങ്ങളാണ്. എന്റെ മുറിക്ക് വലിയ മാറ്റം ഒന്നുമില്ല. ഞാൻ ഇല്ലാത്തതു കൊണ്ടുള്ള വൃത്തിയുണ്ട്. മുറിയിൽ ഒതുക്കി ബാഗുകൾ വച്ചു. ഇനി ഒന്ന് കുളിക്കണം. ഈ നഗരവാസിയുടെ വേഷം ഉരിഞ്ഞു മനസ്സിൽ ഉറങ്ങ്ഗി കിടക്കുന്ന ഗ്രാമവാസിയെ ഒന്ന് പുനപ്രതിഷ്ഠിക്കണം. അടുക്കളയിലെ എണ്ണകുടത്തിൽ നിന്ന് ഒരു കുമ്പിൾ കാച്ചിയ എണ്ണ തലയിൽ പൊത്തി. അശോകപ്പൂവിന്റെയും കറിവേപ്പിന്റെയും മണം എന്നെ വീണ്ടും ഓർമകളുടെ താഴ്വാരങ്ങളിലേക്കു കൂട്ടികൊണ്ടു പോയി. ഏറ്റവും പഴയ ഓര്മ ഏതാണ് എന്ന് ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ കിണറ്റിന്കരയിലെ കുളിമുറിയിലേക്ക് നടന്നു.

21 thoughts on “നീലാംബരിയുടെ ലോകം-4”

  1. thank u for the comment dear. i should apologize for not translating it in English😦
   This is a story attempt about a girl “Neelambari”(the name is taken from one of the famous musical genre/raga in south indian carnatic classical music. most lullabies are composed in this musical structure). Now i am trying to describe her visit during vacation to home. Its an attempt to synchronize many nostalgic factors which i wished to have/ lost in my childhood. these will be easily understood by people from kerala. This involves major part of description about her ancient family house, surroundings, lots of inputs about nature, childhood, family bondings, her affection towards literature, her encounters in her present city life etc etc 🙂

   Liked by 2 people

  1. ഞാനും മറന്നു തുടങ്ങി ആ കാച്ചിയ എണ്ണയുടെ മണം ….എന്റെ അമ്മ വീട്ടില് അശോകപ്പൂവ്, കറിവേപ്പില, ചെമ്പരത്തിപ്പൂവ്, ഉണക്കനെല്ലിക്ക, കുരുമുളക് പിന്നെ എനിക്ക് അറിയാത്ത ഏതൊക്കെയോ ചെടികൾ ഒക്കെ ഇട്ടു അപ്പൂപ്പൻ / അപ്പച്ചൻ എണ്ണ കാച്ചുമായിരുന്നു. അപ്പച്ചൻ ഒരു നാട്ടു വൈദ്യൻ ആയിരുന്നേ…

   Liked by 2 people

   1. ഭാഗ്യവതി … 🙂
    ഇതും പറഞ്ഞു എന്റെ അമ്മയുടെ അടുത്ത് ചെന്നാൽ എന്നെ എപ്പോ പറപറപ്പിച്ചു എന്ന് ചോദിച്ചാല്മതി 😀 😀 😀

    Like

   2. ഓ …എന്നാ പറയാനെന്നെ…നമ്മക്ക് വെറും ഡോക്ടർ പറ്റുകേല…അതുക്കും മേലെ…. ഡോക്ടറേറ്റ് ആകുമ്പോ…..പിന്നെ അതിനും മുകളിൽ ഇനി എടുക്കാൻ ഡിഗ്രി ഒന്നും ബാക്കി ഇല്ലല്ലോ 🙂 😉

    Liked by 1 person

  1. സുപ്രഭാതം ജോ, പിന്നേ …. ഇത് മുഴുവൻ എന്നൊക്കെയോ വായിച്ചത് ചെയ്തതും കണ്ടതും കേട്ടതും കിട്ടാതെപോയതും ഒക്കെ ആയ കുറെ ഏറെ കാര്യങ്ങൾ ആണ്….കഥ ആകുമോ വിവരണം ആകുമോ എന്ന് ഒന്നും ഇപ്പോഴും ഒരു പിടിയുമില്ല…. 🙂

   Liked by 1 person

   1. 🙂 thanks Jo 🙂
    എഴുതാൻ ആണേൽ എനിക്ക് ഒരു മണല്തരിയെ പോലും വെറുതെ വിടാൻപാറ്റില്ല …..ഇത് ഞാൻ കുറെ നാല് മുൻപ് ഒരു ബുക്കിൽ എഴുതിയതാണ് , ഓരോ തവണയും രണ്ടു പാരഗ്രാഫ് ആണ് ബ്ലോഗിലേക്ക് പകർത്തി എഴുതാറു. ഇന്നലെ അങ്ങനെ ആ ബുക്കിൽ നിന്ന് എടുത്തത് ഒരു വരിയാണ് ബാക്കിയൊക്കെ ഇന്നലെ എഴുതി ചേർത്തതാണ് …. എഴുതുംതോറും ഇത് വീണ്ടും മനസ്സിൽ നിറഞജ് വരികയാ

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s