വാക്കുകൾ

92d4ddc36bc3e76218def6be1fee77d8

ശബ്ദമുഖരിതമീയാന്തരീക്ഷം
വിസ്ഫോടനമില്ലാത്ത വാക്കുകൾ
അലയടിപ്പൂ എൻ കാതുകളിൽ
തിരികെ പോകേണ്ടി വന്നു വാക്കുകൾക്ക്

കൊട്ടിയടച്ച എൻ കാതുകൾ കാൺകെ
നിരാശമുഖരിതമായി അവയുടെ വദനം
തിരിഞ്ഞു നടന്നകന്ന അവയെ നോക്കി
നിൽപ്പൂ നിർവികാരമായെൻ നയനങ്ങളും

ദയയുടെ ഒരു കണികപോലും ബാക്കിയില്ലേ
എന്ന് ചോദിക്കുന്നു അവയുടെ തിരിഞ്ഞു നോട്ടം
ക്രൂരതയെന്നു തോന്നും വിധം മന്ത്രിക്കുന്നേൻ
അധരങ്ങൾ ദയയെ ഞാൻ അറിയുന്നില്ലായെന്ന്

ബ്ലാക്ക് ബോർഡിൽ മിന്നിമറയുന്ന അക്ഷരങ്ങൾ പലതും
ഒന്നുമേ സ്വീകരിക്കുന്നില്ല എൻ നയനങ്ങൾ
യാത്രയാകുന്നീ അക്ഷരങ്ങളും വാക്കുകളും
നഷ്ടബോധമില്ലാത്തവയെ യാത്രയാക്കുന്നു ഞാനും

കാലത്തിന്റെ യവനികക്കുള്ളിൽ എല്ലാം
പോയ് മറയുന്നുവെന്നു അറിഞ്ഞിട്ടും ഞാൻ
കൂട്ടാക്കാൻ മടിക്കുന്നേയെൻ ദുർവാശികൾ
പതിയെ ഞാൻ എത്തുന്നു നാശത്തിന്റെ പടുകുഴിയിലും

Advertisements

11 thoughts on “വാക്കുകൾ”

  1. Ithokke varshangalkku munpu ezhuthiyatha….ekadesham 8 varsham munpu…ee koottathil ini rando moonno kavitha koodi undaakum…ingane ezhuthaan orupakshe Innu enikku saadhikkilla….dhairyamilla ennu thonnunnu…atramel njan bhaaashayil ninnu maarippoyi…so asooyakku oru vakayumilla Innu ennil 😐 enikku santhosham thanna varikalkku nannii 😊

   Liked by 1 person

 1. ചങ്ങമ്പുഴയുടെ മനസ്വിനി എന്ന കവിതയിലെ ചില ഓർമ്മപ്പെടുത്തലുകൾ ഇത് വായിച്ചപ്പോൾ എനിക്കുണ്ടായി – “വേദന വേദന ലഹരിപിടിക്കും
  വേദന ഞാനിതിൽ മുഴുകട്ടെ ” എന്ന വരിയും പിന്നെ “ദുർവാസനകൾ ഇടയ്ക്കിടെയെത്തി സർവ്വ കരുത്തുമെടുക്കുകിലും ” എന്ന ഭാഗവും ഞാനോർത്തു…

  Liked by 1 person

  1. thank u Ambu, school time il maatrame njan kavitha vaayichittulluu. annokke athu enganelum onnu manapaadam aakkiyaal mathiyennaayirunnu. Pakshe ippo vishamam thonnum, malayalathile kavikalude work vaayichittillaa ennu parayaanulla naanakkedum enikku undu 😦
   thank u for ur valuable comment 🙂

   Liked by 1 person

   1. സമയം കിട്ടുമ്പോൾ യുടൂബിൽ പ്രൊഫസർ മധുസൂദനൻ സർ ചൊല്ലിയ ചങ്ങമ്പുഴ കവിതകൾ കിട്ടും കേട്ടു നോക്കു – പ്രത്യേകിച്ചും മനസ്വിനി

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s