അജ്ഞാത ശവകൂടിരം

3372344aa3a5087b7db8431f8b71817b

പുറത്തു തേക്കിൻകാട്ടിൽ ഇലകൾ സൂര്യന്റെ ഇളംവെയിലിൽ ചൂടുകായുന്നു. കാടിന്റെ തണുത്തുറഞ്ഞ നിശബ്ദതയെ ഭേദിച്ചു കൊണ്ട് മിഴികൾ തുറന്ന അവൾ. ബോധത്തിന്റെ കണികകൾ അവൾക്കു നൊമ്പരങ്ങളുടെ വ്യക്‌തത വരുത്തി. അപ്പോഴും അവൾക്ക് സ്ഥലകാല ബോധം വീണ്ടെടുക്കാനായില്ല.പതിയെ എഴുനേൽക്കാൻ ശ്രമിച്ചപ്പോഴാണ് പാതി മാത്രം മറച്ച ശരീരത്തിന്റെ നഗ്നത തിരിച്ചറിഞ്ഞത്. ഉടുതുണിക്കായ് ചുറ്റും കണ്ണുകൾ പരതുമ്പോൾ ഏന്തിവലിയുന്ന കയ്യ് കാലുകൾ മുറിവുകളുടെ പ്രതിഷേധം ഞരമ്പുകളിൽ അറിയിക്കാൻ തുടങ്ങ്ഗി. വായിൽ രക്‌തത്തിന്റെ ചവർപ്പ് അനുഭവപ്പെടാൻ തുടങ്ങി. എങ്ങനെ, എപ്പോ, എന്തിനു, ആര് എന്നീ ചോദ്യങ്ങളെപ്പറ്റി ചിന്തിക്കാൻ മനസിനെ അനുവദിക്കാതെ അവൾ തന്റെ ചിന്തകൾക്ക് കടിഞ്ഞാൺ ഇടാൻ ശ്രമിച്ചു.   പതിയെ എഴുന്നേറ്റ അവളുടെ പാദങ്ങൾക്ക് ഉണങ്ങിയ കരിയിലകളെ പോലും അറിയിക്കാതെ നീങ്ങാൻ ശ്രമിച്ചു. വസ്ത്രത്തിന്റെ കീറലുകളിലൂടെ തണുപ്പ് അരിച്ചുകയറാണ് തുടങ്ങി. തണുപ്പിനോ ദാഹത്തിനോ ശരീരത്തിന്റെ നീറ്റലുകൾക്കോ അവളുടെ കാലടികളെ തളയ്‌ക്കാനായില്ല. പക്ഷെ മനസ്സ് … കാലുകൾ നടത്തം അവസാനിപ്പിക്കുമ്പോൾ  ലക്ഷ്യബോധമില്ലാതെ കാട്ടിലൂടെ നടന്നു അവൾ ഒരു കോട്ടവാതിലിനു മുൻപിൽ എത്തിപ്പെട്ടു.

847fef17ecb2811ef97c4fbec62652b6

നൂറ്റാണ്ടുകൾ പഴക്കം ചെന്ന ഉപേക്ഷിക്കപ്പെട്ട ഒന്ന്. കരിങ്കൽ ഭിത്തിയുടെ നടുവിലെ തുരുമ്പിച്ച ഇരുമ്പഴികൾ നീക്കി അകത്തേക്ക് കടന്നു. അവിടെ അവളെയും പ്രതീക്ഷിച്ചെന്നപോലെ വിചിത്രമായ കരിങ്കൽ ശിലാപങ്ങൾ കൊത്തിവച്ച ഒരു ശവകൂടിരം കണ്ടു. ആരുടെ കല്ലറയാണ് അതെന്നു അവൾക്കു അറിയാൻ കഴിഞ്ഞില്ല. അതിൽ പേരോ വർഷമോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ആ കല്ലറയിൽ ഇങ്ങനെ എഴുതിയിരുന്നു “DEATH IS NOT THE GREATEST LOSS IN LIFE. THE GREATEST LOSS IS WHAT DIES INSIDE US WHILE WE LIVE. അവിടെ നിന്നും തിരിഞ്ഞു  നടക്കുമ്പോൾ അവൾ ഒരു കാര്യം ശ്രദ്ധിച്ചു. അവിടെ കയറുമ്പോൾ ഉണ്ടായിരുന്ന ആൾ ആയിരുന്നില്ല അവൾ തിരിച്ചു ഇറങ്ങുമ്പോൾ. മുറിവുകളുടെ വേദനയൊന്നും അവൾ അറിയുന്നതേയില്ല, കണ്ണുകൾക്ക് കാഴ്ചകൂടിയതു പോലെ കാലുകൾക്കു ശക്‌തിയും മനസിനിടെ മരവിപ്പ് അലിഞ്ഞുപോയതുപോലെ. അവൾ താൻ താമസിച്ചിരുന്ന വീട്ടിലേക്കു നടക്കാൻ തുടങ്ങി …
English version: u can read it here

Advertisements

25 thoughts on “അജ്ഞാത ശവകൂടിരം”

  1. ijju alle pediaakunnu ennu paranjje, I could visualize two bruised legs walking over dried leaves in a forest, with very less animals or bird noises in the scenery, dats how it came out :p

   Like

  1. thank u Ambu, lab il irunnu purathekku nokkiyappo kanddathu december il varanda kaalavaasthayil unanggi thudanggiya teak inte elakal aanu. pettennu njan aa unagiya elakalil chavitti nadakkunna oru feel 🙂

   Liked by 1 person

   1. ഗൃഹാതുരത്വം എന്ന സുഖമുള്ള ഒരു അസുഖമാണിത്…സൂക്ഷിച്ചാലും ദുഖിക്കേണ്ടതില്ലാത്തത് .

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s