മഴയിൽ…/ In rain…

256ad9a2b56a8346f268e40fe995cccf

English translation has been done below 🙂 Writing prompt from real life.

വർഷകാലം തുടങ്ങിയതോടെ സാധാരണക്കാരന്റെ യാത്ര ബുദ്ധിമുട്ടുകളെ അയാൾ പഴിക്കാൻ തുടങ്ങി. രാവിലെ ജോലിക്കു പോകുന്ന വഴിക്കു ആശുപത്രിയിൽ കയറണം, ഇന്നാണ് ഡോക്ടർ ചെല്ലാൻ പറഞ്ഞിരിക്കുന്നത്. അയാൾ കുടയുമെടുത്തു വീട്ടിൽ നിന്ന് പുറപ്പെട്ടു. അയാളുടെ നടപ്പിന്റ വേഗതയെ മഴയ്ക്ക് കുറയ്ക്കാനായി. അധികം വൈകാതെ തന്നെ ബസ് കിട്ടി. കവലയിൽ ഇറങ്ങി വീണ്ടും തിരക്കുപിടിച്ച റോഡിലെ ആൾക്കൂട്ടത്തിലൂടെ നടന്നു നീങ്ങുന്ന അയാൾ മഴയുടെ മങ്ങലിൽ അലിഞ്ഞു ഇല്ലാതെയായി.

മഴയുടെ ശക്തിക്ക്‌ രോഗികളുടെ ആശുപത്രിയിലെ വരവിനെ കുറയ്ക്കാനായില്ല. വേഗം ഡോക്ടറെ കണ്ടാൽ വേഗം ഓഫീസിൽ എത്താം ആ കണക്കുകൂട്ടലോടെ അയാൾ ഡോക്ടറുടെ മുറിയിൽ എത്തി. മഴയുടെ ശക്തി കൂടിയത് ഡോക്ടറുടെ മുറിയിൽ ജനാലയിലുടെ അയാൾ കണ്ടു. മുറിക്കു പുറത്തു ഇറങ്ങുമ്പോൾ വൈകിട്ട്  വീട്ടിൽ എത്തുമ്പോൾ തന്നെ കാത്തിരിക്കുന്ന അമ്മയെയോ അച്ഛനെയോ ഭാര്യയേയോ അയാൾക്കു ഓർക്കാൻ കഴിഞ്ഞില്ല. കുട നിവർത്താതെ മഴയിലേക്ക് ഇറങ്ങി നടന്ന അയാളുടെ വിറയാർന്ന കയ്യിലെ പേപ്പർ ചുരുളുകൾ മഴയിൽ നനഞ്ഞു കുതിരാൻ തുടങ്ങി. ഇനി അച്ഛനുള്ള ആയുസിന്റ കണക്കു പുസ്‌തകവുമായി ബസ്‌സ്റ്റാണ്ടിലേക്കു നടന്ന അയാളുടെ  മനസ്സിൽ വർഷങ്ങൾക്ക് മുൻപ് ഉള്ള ഒരു മഴ ദിവസമാണ് ഓർമയിൽ നിറഞ്ഞതു. ഇത്തിരിപ്പോന്ന തന്നെ ഒന്നാം ക്ലാസ്സിൽ ഇരുത്താൻ ആദ്യമായി യുപി സ്കൂളിൽ കൊണ്ടുപോയ അച്ഛൻ. പുത്തൻ ഉടുപ്പും പുസ്തകവുമായി സ്കൂളിലേക്ക് ഒരു കുടയുടെ കീഴിൽ മഴ നനയാതെ ചേർത്തുപിടിച്ചു കൊണ്ടുപോയ അച്ഛൻ. മഴ ഭൂമിയെ നിറയ്ക്കുമ്പോൾ സമ്മതം കൂടാതെ ഓർമ്മകളുടെ ഓട്ടപ്പാച്ചിൽ അയാളുടെ കണ്ണുകളിലൂടെ അണപൊട്ടി ഒഴുകിത്തുടങ്ങി…..

His day began blaming the rain for hurdles he faced every day due to the onset of monsoon rain. He has completely forgotten his days when he was deeply in love with rain. Today, he has to visit the hospital before reaching his office, the doctor has told him to come today. With the umbrella, he started walking into the rain. His footsteps were slowed down by the mighty rain yet he fetched the bus without much delay. Once he got down, he started walking through the street towards the hospital and soon he became spotless among the flowing crowd.

The rain couldn’t lessen the crowd in the hospital. “Sooner I meet the doctor, sooner I can reach the office” whispered his mind and he entered doctor’s cabin. He saw the downpouring of rain through the windows. When he got out of the room, he could no longer recollect the faces of his mother, father and wife waiting for his arrival in the evening at his home. He walked into the rain and the papers held in his shivering hand became soon drenched in rain. Rain washed away the inked letters of his father’s limited life span but couldn’t vanish the doomed fate. His mind went ages back to another rainy day, where a 6 yr old boy holding the hands of his father walking towards a primary school.  When the rain filled the womb of earth, the uninvited tears began rolling down his eyes!

Advertisements

18 thoughts on “മഴയിൽ…/ In rain…”

   1. ഞാന്‍ തുടക്കത്തില്‍ വായിച്ചിരുന്നു. ആരുടെയോ ജീവിതം അങ്ങനെ കഥയായി മാറി….

    Liked by 1 person

   2. ഓർമ്മകൾ മാത്രം ബാക്കി തന്ന് പോയ …..എനിക്ക് തമാശ പറയാനോ ….അത് കേട്ട് ചിരിക്കാനോ നിൽക്കാതെ പോയ അച്ഛൻ ആണ് ഈ കഥക്ക് പിന്നിൽ

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s