ഒരു ചെറുപുഞ്ചിരി

6601_1166677416689646_8582397452355652091_n
Watercolor painitng by Artist Mopsang Valath

“അമ്മൂ… അമ്മൂ…എഴുന്നേൽക്ക്, വേഗം പോയി കുളിച്ചു വന്നേ. ഇന്ന് തിങ്കളാഴ്ചയാണ്. നിനക്കിന്നു സ്‌കൂളിൽ പോകാൻ ഉദ്ദേശമൊന്നും ഇല്ലേ? ” അമ്മയുടെ ചോദ്യങ്ങൾക്കു പിന്നിലെ വികാരങ്ങൾ ഘനപ്പെടുന്നതിനു മുൻപ് മനസില്ലാ മനസോടെ അമ്മു കിടക്ക വിട്ടു എണീറ്റ്. അയ്യോ! സമയം ഏഴു ആകുന്നു. ഇപ്പൊ ഒരുങ്ങാൻ തുടങ്ങിയാലേ ഏഴരയ്ക്ക് ഉള്ള കടത്തു വള്ളം കിട്ടൂ. തോർത്തുമെടുത്തു അവൾ കിണറ്റിന്കരയിലെ കുളിമുറിയിലേക്ക് ഓടി. എന്നും കാലത്തു അച്ഛൻ ജോലിക്കു പോകുന്നത് കൊണ്ട് കുളിമുറിയിൽ അവൾക്കു കൂടി വേണ്ടി വെള്ളം അച്ഛൻ കോരി നിറച്ചിട്ടുണ്ടാകും. ആദ്യത്തെ മൊന്ത വെല്ലാം വീണതും അടിമുടി ഒന്ന് വിറച്ചു. മെയ് മാസം പകുറ്റിയാകുന്നതേയുള്ളു പക്ഷെ ഒമ്പതിനും പത്തിനും സ്കൂളിൽ ക്ലാസ്സ് നേരത്തെ തുടങ്ങി. ജൂൺ തൊട്ടു മാത്രം യൂണിഫോം ഇട്ടാൽ മതിയെന്നാണ് ഒരു ആശ്വാസമാണ്. തലേന്ന് തേച്ചു മടക്കി വച്ച ഓറഞ്ച് പാട്ടുപാവാട ഇടാൻ ധിറുതിയായി. ഇക്കൊല്ലം വിഷുവിനു അമ്മമ്മ വാങ്ങി തന്നതാണ്. അമ്മമ്മ തന്നതുകൊണ്ടു അത് ഇത്തിരി കൂടുതൽ പ്രിയപ്പെട്ടതാണ്. കുളി കഴിഞ്ഞു മുറിയിൽ എത്തിയപ്പോഴേക്കും രാസനദി പൊടിയുമായി അമ്മ പിറകെയെത്തി. അപ്പോഴാണ് തലേന്ന് കെട്ടിയ മുല്ലപ്പൂ മാള മുറ്റത്തെ ചെടിയിൽ തന്നെ വിരിയാൻ വച്ചതു ഓർമ്മ വന്നത്. പൊട്ടും തൊട്ടു കയ്യിലൊരുപിടി പച്ച കുപ്പിവളയും ചൂടി ചോറ്റു പത്രവും പുസ്തക സഞ്ചിയുമായി അവൾ വേഗം ഇടവഴിയിലേക്ക് ഇറങ്ങി. അഞ്ചു മിനിറ്റ് നടന്നാലേ കൂട്ടുകാരി ഉഷയുടെ വീട് എത്തു.

ഇടവഴിയിലേക്ക് ഇറങ്ങിയതും അവൾക്കു മുന്നേ ഒരു ആൾരൂപം നടന്നു നീങ്ങുന്നത് ആരെന്നു തിരിച്ചറിയാൻ അവൾക്കു ഒരു ഹൃദയസ്പന്ദനത്തിന്റെ നേരം പോലും വേണ്ടി വന്നില്ല. സ്കൂളിലെ ഇടവേളകളിൽ പത്താം ക്ലാസ്സിന്റെ മുൻപിലൂടെ പോകുമ്പോൾ കവിളുകളുടെ ചുവപ്പിനും ഉച്ചത്തിലാകുന്ന ഹൃദയമിടിപ്പിനും കാരണക്കാരനായ മെലിഞ്ഞ പൊടിമീശക്കാരനായ പയ്യൻ ഇതൊന്നും അറിയാതെ ആ ക്ലാസ്സിന്റെ അവസാനത്തെ ബെഞ്ചിലിരിക്കുന്നുണ്ടാകും. മുൻപേ നടക്കുന്ന ആളുടെ നടത്തത്തിന്റെ അനുപാതത്തിനൊന്തു ഒരു ചെറുപുഞ്ചിരിയുമണിഞ്ഞു അമ്മുവും കടവത്തേക്കു നടന്നു. ഉള്ളിലെ പരവേശം പുറത്തു കാട്ടാതെ ഉഷയുടെ വീട്ടു പടിക്കൽ എത്തി. തന്നെയും കാത്തു നിന്ന അവളെയും കൂട്ടി നടക്കവേ അമ്മുവിൻറെ കയ്യിലൊരു ഉഷ തക്കത്തിന് ഒരു ചെറിയ നുള്ളു പാസാക്കി. മുഖത്തോടു മുഖം നോക്കി ചിരിച്ചതല്ലാതെ ഒന്നും പറയാതെ അവർ കടവത്തെത്തി. അക്കരെ നിന്നും വള്ളം വരാൻ താമസിക്കുന്നതിനുള്ള അക്ഷമ പ്രകടിപ്പിക്കുന്നതിനു ഇടയിലും അവളുടെ കണ്ണുകൾ ചെന്നെത്തിയത് ആ രൂപത്തിൽ മാത്രമാണ്. ഒരു നിമിഷം കണ്ണുകൾ ഉയർത്തിയതും ആ കണ്ണുകൾ അവളുടെ കണ്ണുകളിൽ ഉടക്കിയതുപോലെ. അവൾ വേഗം ദൃഷ്ടിയാകറ്റി. പക്ഷെ മനസിലെ തിരിത്തിരയിളക്കം ആ കവിളുകളിൽ രക്താഭയേകി. ആ മുഖത്ത് നിന്നും ഒരു ചെറുപുഞ്ചിരി അവൾക്കു സമ്മാനിച്ചത് അവളും ഉഷയും മാത്രമേ കണ്ടുള്ളൂ.

Advertisements

17 thoughts on “ഒരു ചെറുപുഞ്ചിരി”

 1. അമ്മൂ….

  പകുതി ചാരിയ വാതിലില്
  വഴിയിലേക്ക് കൂര്പ്പിച്ച കാതില്
  ഇമവെട്ടാതെ നില്ക്കുന്ന കണ്ണില്
  തിരയുവതെന്തെ, എന്നെ തന്നെയോ?

  Classല് മാത്രം ശ്രദ്ദിച്ച് ഇരുന്നാല് sslc ശരിക്ക് അച്ഛനമ്മമാ൪ക്ക് അഭിമാനമുണ്ടാക്കി പാസ്സാകാം…
  പ്രണയം പിന്നെ പോരേ അമ്മൂ… 😊😊😊😁

  Liked by 1 person

 2. 😀😀😀😀😀
  പ്രണയം ഇപ്പൊഴുമുണ്ടൊ?
  അതൊ, നിരവധി മഴയിലും മഞ്ഞിലും അലിഞ്ഞ് പൊയി, ഇപ്പോള് ആ കാലം ഓ൪ക്കുന്പോള് ഒരു ചെറു ചിരിയായി മാത്രം ഒതുങ്ങിയൊ?
  😊

  Liked by 1 person

   1. അമ്മൂ…
    നഷ്ടപ്രണയത്തിന്റെ സുഖം അറിയാ൯ പറ്റിയില്ലെന്കിലും, പ്രണയസാക്ഷാത്കാരം ഉണ്ടായല്ലൊ.., ജീവിതം ധന്യമായല്ലൊ…

    Liked by 1 person

 3. Superb…
  Yes, all the stories would have the happy ending….
  If not, पिच्चर अभी भी बाक्कि है मेरा दोस्त….
  😊😇

  Like

  1. it’s a fictional write up with little essence from personal life just wrote based on the water color painting done by my favourite artist ☺️its about a girl on her way to school with her friend. They have to cross a small river and they wait for the boat at the jetty while she also meets the eyes of her first love who is senior to her at school….

   Like

   1. Wow…You do everything meticulously. It’s okey if you wait for right kind of moment. Where in you love to translate .

    But you write so beautiful stuff so intellectually.

    I am impressed I must say.

    Keep doing great job.

    Any way nice interaction with you lovely soul.

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s