ഒരു അവധിക്കാലം

കവലയിൽ ബസ് ഇറങ്ങി അവർ രണ്ടാളും വീട്ടിലേക്കു നടന്നു. വീട്ടിലേക്കു ഇത്തിരി ദൂരം നടക്കാനുണ്ട്. പക്ഷെ ആ ദൂരം ഗൗരിയേയോ അവളുടെ കുഞ്ഞു മകൾ ഉണ്ണിമായയെയോ ബാധിക്കുന്ന പ്രശ്‌നമേയല്ല. കാരണം അവർ രണ്ടാളും ഒരുപോലെ കൊതിച്ചിരുന്നതാണ് വീട്ടിലേക്കുള്ള ഈ വരവ്. ഗൗരിയുടെ ഭർതൃവീട് അവളുടെ വീട്ടിൽ നിന്നും കഷ്ടിച്ച് അരമണിക്കൂർ ദൂരമേയുള്ളൂ. വീട്ടിലെ എല്ലാ കാര്യത്തിനും അവൾക്കു എപ്പോ വേണമെങ്കിലും ഓടിയെത്താം. ദത്തന്റെ അച്ഛനും അമ്മയ്ക്ക് അവളെ ജീവനാണ്, അവളെ മകളുടെ സ്ഥാനത്താണ് കാണുന്നതും. ഉണ്ണിമായ പിറന്നതോടു വീട്ടിലെ ചെല്ലക്കുട്ടി അവളാണ്. അവൾ ഇല്ലെങ്കിൽ രണ്ടു പേർക്കും ആകെ മൂടാപ്പാണ്. വീടിനു അടുത്തുള്ള യു പി സ്കൂളിൽ രണ്ടാം ക്ലാസ്സിൽ ആണ് ഉണ്ണിമായ ഇപ്പോൾ. ഗൗരിയും അതെ സ്കൂളിൽ തന്നെ ടീച്ചർ ആണ്. ദത്തന് ജോലി ഗൾഫിൽ ആണ് അതുകൊണ്ടു ഒറ്റയ്ക്കു കുസൃതി കുടുക്കയെ മേയിക്കേണ്ടത് ഗൗരിയാണ്. വേനലവധിക്ക് സ്കൂള് അടച്ചു. അപ്പൊ തൊട്ടു ഉണ്ണിമായ വാശിയിലാണ്, അപ്പൂപ്പന്റെ വീട്ടിൽ പോകാൻ. അവള് തന്റെ കുട്ടിയുടുപ്പുകൾ ഒക്കെ ഒരു ബാഗിലാക്കി സമരം തുടങ്ങി. അച്ഛനോട് ഫോണിൽ പണിപ്പെട്ടു അമ്മയെപ്പറ്റി പരാതിയും എത്തി. അങ്ങനെ സ്കൂള് പൂട്ടിയതിന്റെ അടുത്ത ദിവസം അവർ വീട്ടിക് പുറപ്പെട്ടു.

ഉണ്ണിമായ വല്ല്യ ആളുകളെ പോലെ ഗൗരിയെ കടന്നു ഇത്തിരി മുന്നിലായിട്ടാണ് നടത്തം എന്നാലും വയലിന്റെ കരയിൽ എത്തിയപ്പോ അവളു പെട്ടെന്ന് ബ്രേക്കിട്ട പോലെ നിന്ന് ചെറിയ തോട്ടിലെ മാനത്തു കണ്ണികളെ എണ്ണാൻ തുടങ്ങി. “അമ്മേ, ദേ ഇത് കണ്ടോ എത്ര മീനുകളാ” ഉണ്ണിമായയുടെ ഈ കൗതുകം ഗൗരികുള്ള അടുത്ത പണിയുടെ മുന്നറിയിപ്പ് കൂടിയാണ്. പിന്നെ ഒരു ആശ്വാസം വീട്ടിൽ എത്തിയാൽ അവളുടെ എന്തു കുറുമ്പിനും കൂട്ടുനിൽക്കാൻ അച്ഛനും അമ്മയും അനിയനും ഒറ്റക്കെട്ടാണ്. അവളെ സംബന്ധിച്ച് ഇനി അവധിക്കത്തു അവൾക്കും ഉത്തരവാദിത്തങ്ങൾക്കു ചെറിയ അവധിയാണ്. കുഞ്ഞിന്റെ കാര്യം വീട്ടിൽ എല്ലാരും ഉത്സാഹത്തോടെ നോക്കും. ഇടയ്ക്കു വീട്ടിൽ ചെന്ന് ദത്തന്റെ അച്ഛനെയും അമ്മയെയും ഒന്ന് നോക്കിയാൽ മതി. ദത്തനും കഴിഞ്ഞ വർഷത്തെ വേനലവധിയ്ക്കു വീട്ടിൽ ഉണ്ടായിരുന്നു. അപ്പൊ പിന്നെ അച്ഛനും മകളും കൂടി രാവും പകലും ബഹളം ആണ്.

വയല് കടന്നുള്ള ഒരു കൗവിങ്ങിൻ തോപ്പ് കഴിഞ്ഞാൽ പിന്നെ ചെറിയ കുറച്ചു വയലുകൾ കൂടി വീടിന്റെ മുറ്റത്തു എത്തും. ഉണ്ണിമായേ വയല് കടത്തി കൊണ്ട് പോകാൻ ഗൗരിക്കു ഇത്തിരി സമയം എടുത്തു. കതിര് വന്നു തുടങ്ങിയ നെൽച്ചെടികൾ ആണ് ഇപ്പൊ, ഒരുപാട് തുമ്പികളും പൂമ്പാറ്റയെയും കണ്ടു. മൈനയും കാക്കത്തമ്പുരാട്ടിയെയും തത്തയെയും ഉണ്ണിമായ കണ്ട് തുള്ളിച്ചാടിയതും ഉടുപ്പിലൊക്കെ ചെളി ആക്കി. അവൾക്കു അതൊന്നും ഒരു പ്രശ്‌നമേയല്ല. ഇനി കുറെ നാളത്തേയ്ക്ക് പുസ്തകങ്ങൾ ഒന്നും എടുക്കേണ്ട, ഇഷ്ടംപോലെ ഓടിച്ചാടി നടക്കാം അമ്മൂമ്മയുടെ വക ഇഷ്ടപോലെ അവൾക്കു പ്രിയപ്പെട്ട പലഹാരവും കഥകളും കേൾക്കാം, മാമ്മന്റെ വക ബൈനോക്കുലറിലൂടെ പറമ്പിൽ പക്ഷി നിരീക്ഷണം, കുഞ്ഞു പാട്ടുകൾ പഠിക്കാം തെക്കേതിലെ രാധചേച്ചിയുടെ മക്കളുടെ കൂടെ ഊരു ചുറ്റൽ, അപ്പൂപ്പന്റെ കൂടെ അമ്പലത്തിലെ ഉത്സവം കാണാൻ ഉള്ള പോക്ക്. അവൾ ആകെ ഹരത്തിൽ ആണ്, അവളുടെ ഉത്സാഹം കണ്ടാൽ വർഷം മുഴുവൻ അവള് സ്കൂൾ അടയ്ക്കാൻ വേണ്ടി കാത്തിരുന്ന പോലെയാണ്.

“അപ്പൂപ്പാ…അമ്മുമ്മേ… ബാലാമാമാ….” എന്ന് ഉച്ചത്തിൽ വിളിച്ചും കൊണ്ട് കുഞ്ഞു ഉണ്ണിമായ തന്റെ സ്വർഗത്തിലേക്ക് പോകുന്നത് കണ്ടു ഗൗരിക്കു മകൾക്കു കിട്ടിയ ബാല്യത്തിൽ പുഞ്ചിരിച്ചും കൊണ്ടും വീട്ടിലേക്കു കയറിപ്പോയി.

This fictional article is written based on the painting by artist Mopsang Valath 😊🙏🏻

Advertisements

8 thoughts on “ഒരു അവധിക്കാലം”

  1. Beautiful, very well written with the hallmark of a wonderful writer. Enjoyed reading, every bit of it, and in line with the village life that I cherish.
    I wish the blogger great success and wish to see many more of her posts

    Liked by 1 person

  2. മനസ്സിന് ഒരു കുളിർമ്മ അനുഭവപ്പെട്ടു.അകന്നു നിന്ന് പോകുന്ന പഴയ കാലത്തിന്റെ ഒരു ഓർമ്മപ്പെടുത്തലും.

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s