ഈ ചുവരുകൾക്കുളിലെ നിശബ്ദത
എന്റെ മനസിലെ ആർത്തലയ്ക്കുന്ന തിരമാലകൾ
എന്റെ മുഖത്തെ നിസ്സംഗത
എന്റെ ഉള്ളിലെ അലമുറയിടുന്ന ആത്മാവ്
എന്തൊക്കെ വൈരുധ്യങ്ങൾ….വൈരുധ്യങ്ങൾ….എന്ധോക്കെ നാട്യങ്ങൾ.
നടനകല എനിക്ക് വശമില്ലാതെപോയി
ഉള്ളിലെ ഘോരശബ്ദങ്ങൾ കണ്ണുകളിലൂടെ
നിശബ്ദമായി പുറത്തേയ്ക്കു കടന്നു
കണ്ണുനീരും ചുറ്റുപാടുമായ് രമ്യതയിലെത്തി.
ആത്മാവ് മാത്രം ഇപ്പോഴും അകലം പാലിക്കുന്നു.
തല കുനിക്കാൻ തയ്യാറാകാത്ത ഒറ്റക്കൊമ്പനെ പോലെ
എന്റെ മനസിലെ നന്മ സകലർക്കും
സുഖ നിദ്ര ആശംസിപ്പൂ ഈ രാവിൽ
നിദ്ര എൻ കൺകളിൽ നിന്ന് അകലം പാലിക്കുമ്പോഴും
ആശിപ്പു നന്മ നിനക്ക് വേണ്ടി
ഊറി വരുന്ന കണ്ണുനീര് വറ്റുമ്പോഴെങ്കിലും
നിദ്രാദേവി എന്നിൽ സന്നിവേശിക്കട്ടെ!
©Firespiritblog