Category Archives: Random thoughts!!!!

മൈഥിലി

IMG_3620

ഒരു മുന്നറിയിപ്പും ഇല്ലാതെ ആണ് മൈഥിലി ഒരു നട്ടുച്ച നേരത്തു തെക്കേപ്പാട്ടെ എന്റെ വീട്ടിലേക്കു വന്നു കയറിയത്. ഞങ്ങൾ തമ്മിൽ ദില്ലി സർവകലാശാലയിലെ അധ്യയനം തൊട്ടുള്ള പരിചയമാണ്.  അന്ന് അവൾ  ഭർത്താവിനൊപ്പം ക്വാർട്ടേഴ്സിലാണ് താമസം. അയാൾക്കു അവിടെ ടെക്നിക്കൽ ഓഫീസർ ആയിട്ടായിരുന്നു നിയമനം. പിന്നീട് അവളും ഉന്നതവിദ്യാഭ്യാസം കരതമാകാനായി അവിടെ തന്നെ പഠിക്കാൻ ചേർന്നു. ഒന്ന് രണ്ടു വിഷയങ്ങൾക്ക് അവൾ എന്റെ ക്ലാസ്സിലും ആയിരുന്നു. ഗുരു ശിഷ്യ ബന്ധത്തിനും അപ്പുറം നാട്ടിൽ നിന്നും ഉള്ളവർ എന്ന നിലയിൽ ഞങ്ങൾ പരിചയക്കാരായിരുന്നു അതിൽ ഒരു നല്ല സൗഹൃദവും ഉടലെടുത്തിരുന്നു. അവളുടെ ഭർത്താവിനെയും ഇടയ്ക്കു കാണാറുണ്ടായിരുന്നു . പുറമെ വളരെ സൗമ്യനായ ഒരു മനുഷ്യൻ ആയിരുന്നു എന്നതായിരുന്നു എന്റെ നിഗമനം. അത് തെറ്റാണ് എന്ന് പിന്നീട് മൈഥിലിയുടെ മുഖത്തെ കരിനീലിച്ച പാടുകളിൽ നിന്നും വ്യക്തമായി പക്ഷെ അവൾ ഒന്നും തന്നെ പറയാൻ കൂട്ടാക്കിയിരുന്നില്ല. ഞങ്ങൾക്കിടയിൽ ആ ഒരു കാര്യം സംസാര വിഷയമായി വരരുത് എന്ന് അവൾക്കും നിർബന്ധം ഉള്ളതുപോലെ. ഒന്നല്ലെങ്കിൽ മറ്റൊരു വിഷയത്തിൽ അവൾ അവിടെ തന്നെ തുടർന്ന് പഠിച്ചു കൊണ്ടിരുന്നു, അതുകൊണ്ടു തന്നെ നേരിട്ട് സംസാരിച്ചില്ലെങ്കിലും മിക്കവാറും ദിവസങ്ങളിൽ ഞങ്ങൾ കണ്മുന്പിലൂടെ കടന്നു പോകുമായിരുന്നു.
ഏകാന്തവാസം അവസാനിപ്പിക്കണം എന്ന് മൈഥിലിയെ കണ്ടതിനു ശേഷം എന്നിൽ ഉടലെടുത്തിരുന്നു.  ഇടയ്ക്കു ഒരിക്കൽ അവൾക്കു അടുത്ത് തന്നെ ഒരു സ്കൂളിൽ താത്കാലികമായി ജോലി കിട്ടിയെന്ന വിവരം പറഞ്ഞിരുന്നു. അവളെ സംബന്ധിച്ച് അവൾക്കുള്ള പിടിവള്ളിയായിരുന്നു ആ ജോലി. ആത്മാഭിമാനം അടിയറവു പാറയാതെ ജീവിക്കാൻ ഒരു ജോലി. അവൾ ഏതോ ഹോസ്റ്റലിലേക്ക് താമസം മാറി കഴിഞ്ഞിരുന്നു. അവളായിട്ടു ഒന്നും എന്നോട് പറയുന്നത് വരെ ഒന്നും ചോദിക്കാൻ ഞാൻ തുനിഞ്ഞില്ല പക്ഷെ അവളുടെ ജീവിതം കഠിനമേറി വരികയായിരുന്നു എന്നത് തിളക്കം നഷ്ടപെട്ട അവളുടെ കണ്ണുകളിൽ നിന്നും എനിക്ക് വ്യക്തമായിരുന്നു.  അങ്ങനെ ഏതാണ്ട് അഞ്ചു വർഷങ്ങൾ കടന്നുപോയി… ഒറ്റക്കുള്ള ജീവിതം മതിയാക്കി തറവാട്ടിലെ വീട്ടിൽ നിന്നും അമ്മ വിടവാങ്ങിയപ്പോൾ നാടിനോടുള്ള വേരുകൾ എല്ലാം വീടെന്നു വിളിച്ചിരുന്ന കൽച്ചുവരുകളിൽ ഓർമകളായി മാത്രം തുങ്ങി നിന്നു. അമ്മയുടെ ആണ്ടുബലിയിടാൻ വേണ്ടി നാട്ടിലേക്ക് പോകാൻ തീരുമാനിക്കുമ്പോൾ കുറച്ചു അധികം നാൾ അവധിയിൽ ആകാം എന്ന് തോന്നി. വഴിക്കു വച്ച് മൈഥിലിയെ കണ്ടപ്പോൾ സകല ധൈര്യവും സംഭരിച്ചു കൂടെ വരുന്നോ എന്ന് ചോദിച്ചു. മേൽവിലാസവും ഫോൺ നമ്പറം എഴുതിയ കടലാസും അവളെ ഏൽപ്പിച്ചു തിരിഞ്ഞു നടക്കുമ്പോൾ പ്രതീക്ഷയുടെ അവസാന വെറും അറ്റുപോകുന്നതായി തോന്നി.
നാട്ടിലെത്തി ഏതാണ്ട്  രണ്ടു മാസത്തോളം അവളുടെ യാതൊരു വിവരവും ഉണ്ടായില്ല. അവളെ വിളിച്ചു തീരുമാനം എന്താണെന്ന് ചോദിക്കാൻ പലവട്ടം തുനിഞ്ഞു എങ്കിലും അവളുടെ സ്വകാര്യതക് തന്റെ ചോദ്യം ഒരു ബുദ്ധിമുട്ടു ആകരുത് എന്ന് കരുതി മൗനം പാലിച്ചു. നാട്ടിലെ വലിയ  പറമ്പിന്റെ ഒത്ത നടുക്ക് ആയിട്ട് ചെറിയ ഒരു വീടായിരുന്നു തറവാട്…പഴയ രീതിയിലുള്ള ആ വീട് അങ്ങനെ തന്നെ നിലനിർത്തണം എന്ന് ആര്യന് വാശിയായിരുന്നു. ഇടയ്ക്കു പറമ്പിലെ കാര്യങ്ങൾ വന്നു നോക്കിയിരുന്ന കാര്യസ്ഥൻ ഒഴിച്ചാൽ തനിച്ചുള്ള താമസം സ്വസ്ഥതയുള്ളതായിരുന്നു അയാൾക്കു. ഗേറ്റ് കടന്നു കുറച്ചു നടന്നാൽ മാത്രമേ വീട്ടു മുറ്റത്തു എത്തുകയുള്ളൂ.. ചുറ്റും മരങ്ങൾ തീർത്ത നിഴൽ വീണ പൂഴിമണൽ വഴിയും. മഴയുള്ള ഒരു ഉച്ച ദിവസമാണ് അവൾ വീട്ടിൽ നനഞ്ഞൊലിച്ചു വന്നു കയറിയത്. തീരെ നിറമില്ലാത്ത ഒരു പരുത്തി സാരിയുടുത്തു ആകെ ക്ഷീണിച്ചു ഒഴിഞ്ഞ കാതും കഴുത്തും കുഴിഞ്ഞ കണ്ണുകളുമായി വിറച്ചു വന്നു കയറിയ അവളെ വെക്കം അകത്തെ മുറി കാട്ടി കൊടുത്തു. അവളുടെ കോലം കണ്ടു കണ്ണുകൾ ഈറനണിഞ്ഞത് അവൾ കാണാതെ വേഗം മറച്ചു. ആ മുറിയിലേക്ക് കയറും മുൻപേ അത്രയും നേരം ഒന്നും മിണ്ടാതെ ഇരുന്ന അവൾ  മഴയിൽ കുതിർന്ന ഒരു കടലാസ്സു എടുത്ത് തന്റെ നേരെ നീട്ടി. അത് അവളുടെ വിവാഹബന്ധം വേർപ്പെടുത്തി എന്നതിന്റെ കോടതി അനുമതിയായിരുന്നു. ആ വീട്ടിലെ ഏക കുളിമുറിയുള്ളതു പുറത്തു കിണറിനോട് ചേർന്ന്, അതും മേൽക്കൂരയില്ലാത്ത ഒന്നായിരുന്നു. അവൾക്കു കാട്ടിക്കൊടുത്ത ശേഷം അവൾക്കു കഴിക്കാനുള്ള ഭക്ഷണം ഒരുക്കാൻ അടുക്കളയിലേക്കു പോയി. ഒറ്റയ്ക്കുള്ള വയ്പ്പും കുടിയും ശീലമായിരുന്നതിനാൽ രണ്ടാമത് ഒരാൾക്ക് കഴിക്കാനുള്ള ഭക്ഷണം വയ്ക്കുകയെ ആ  സമയത്തു ആര്യന് മാർഗമുണ്ടായിരുന്നുള്ളൂ.
കഞ്ഞി വച്ച് കഴിഞ്ഞും അവളെ കാണാതിരുന്നതിനാൽ പെരുമഴത്തു കുളിമുറി ഭാഗത്തേയ്ക്ക് പോയി നോക്കി… അകത്തു നിന്നും കരച്ചിലുകൾ കേൾക്കുന്നു എന്ന് തോന്നിയത് കൊണ്ട് വാതിലിൽ കുറച്ചു നേരം കൊട്ടി നോക്കി തകര കൊണ്ടുള്ള ആ വാതിലിനു താഴ് ഇല്ലാത്തതു കൊണ്ട് അകത്തു നിന്ന് വലിയ കല്ലുകൊണ്ട് ആണ് അടച്ചിരുന്നു…താൻ അകത്തേയ്ക്കു വരികയാണ് എന്ന് പറഞ്ഞു ഏതാനും നിമിഷം കാത്തു നിന്ന ശേഷം വാതിൽ തുറന്നു കുളിമുറിയിലേക്ക് കയറി. സിമിന്റു കൊണ്ട് കെട്ടിയാൽ വെള്ളം നിറയ്ക്കാനുള്ള തോട്ടിയുടെ അരികിലുള്ള നീണ്ട പടിയിൽ ആ പെരുമഴയിൽ കുനിഞ്ഞിരുന്നു ഏങ്ങലടിക്കുന്ന മൈഥിലിയെ ആണ് കണ്ടത്. ഒരു മേൽമുണ്ട് മാത്രം ഉടുത്തിരുന്ന അവളുടെ മുതുകിനെ മുടിയിഴകൾ വേരുകൾ പോലെ മറച്ചിരുന്നു. ആദ്യമൊന്നു പരുങ്ങലിൽ ആയെങ്കിലും അവളുടെ അടുത്തേയ്ക്കു ചെന്ന്  മുഖം പിടിച്ചുയർത്തി…കരയുന്ന മിഴികളോടെ അവളെ ആ നിലയിൽ കണ്ടപ്പോൾ എന്തു പറയണം എന്ന് അറിയാതെ അവളോടൊപ്പം മഴയിൽ ഞാനും നിന്ന്. പതിയെ അവൾ തന്റെ  കൈകളും കാലുകളും കാട്ടി തന്നു… ഒരുപാട് മുറിവുകളുടെയും പൊള്ളലുകളുടെയും പാടുകൾ…അത് തുടച്ചു നീക്കാൻ അവൾ വീണ്ടും വീണ്ടും ശ്രമിച്ചു നോക്കി. അവളുടെ രണ്ടു കൈകളും പിടിച്ചു അതിൽ നിന്നും വിലക്കാൻ ശ്രമിക്കവേ അവൾ അലറി കരഞ്ഞു… ഒരു പക്ഷെ ഈ പെരുമഴ പെയ്യുന്നതു തന്നെ അവളുടെ ഉടലാഴങ്ങളിലെ മുറിവുകളും ദ്രവിച്ച ഓർമ്മകളും ഒഴുക്കി കളയാനാകും… കരയുന്ന അവളെ ആ മഴയത്തു ചെറുത് പിടിക്കാൻ തോന്നി. ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ തന്നിലേക്ക് ചാഞ്ഞു കരഞ്ഞു കൊണ്ടേയിരുന്നു.
“മൈഥിലി… ഇന്നത്തെ പെരുമഴ നിനക്കുള്ളതാണ്… ഇതിനോടൊപ്പം നിന്റെ ഭൂതകാലത്തെയും ഒഴുക്കി കളയൂ… ഈ മഴ തീരുമ്പോൾ തെളിയുന്ന ആകാശം പോലെ നിന്റെ മനസ്സും തെളിയും ആ നിമിഷം മുതൽ നീ പുതൊയൊരു മൈഥിലി ആയിരിക്കും… സ്വയം പറക്കാൻ കഴിവുള്ള.. സ്വപ്നങ്ങൾക്കു നിറങ്ങൾ ചാലിക്കാൻ കഴിവുള്ള മൈഥിലി… നിനക്ക് കൂട്ടായ് എന്നും ആര്യനുണ്ടാകും… “
അവളെയും താങ്ങിപ്പിടിച്ചു വീടിന്റെ ഉള്ളിലേയ്ക്ക് നടക്കുമ്പോൾ അവളുടെ ഉയർത്തെഴുനേൽപ് മാത്രമായി ആര്യന്റെ നിനവുകളിൽ… പിന്നെയും കുറച്ചു കാലം വേണ്ടി വന്നു മൈഥിലിക്ക്   സാധാരണ നിലയിലേക്ക് ഏത്താൻ… ആ വീടും അതിന്റെ പരിസരവും ആര്യന്റെ സാന്നിധ്യവും എല്ലാം അവളിൽ മാറ്റം വരുത്തി… ജീവിതം തിരിച്ചു പിടിച്ച മൈഥിലിക്ക് പിന്നീട് ആര്യന്റെ ഏകാന്തതയ്ക് അറുതി വരുത്താൻ അധികം കാലതാമസം നേരിട്ടില്ല. തെക്കേപ്പാട്ടെ വീടിനു ഓർമകളുടെ ഭണ്ടാരത്തിലേക്കു സന്തോഷത്തിന്റെ നാണ്യം നിക്ഷേപിക്കാൻ അവരുടെ ഇനിയുള്ള ദിനങ്ങൾ മതിയായിരുന്നു.

മൃണാളിനി

IMG_3853

ഒരു കഥ ഉരുത്തിരിയുന്നത് എപ്പോൾ എങ്ങനെ എന്ന ചോദ്യത്തിന് പലർക്കും പല ഉത്തരം ആകും പറയാൻ ഉണ്ടാവുക. അങ്ങനെ എങ്കിലും ഒരാളുടെ ജീവചരിത്രം എഴുതുക എന്നത് അയാളുടെ ജനനത്തിനും മുൻപേ ഉള്ള കഥ തുടങ്ങുക എന്നതാണ്. അങ്ങനെ ഒരു കഥ തേടിയുള്ള യാത്രയിൽ ആണ്  ഇന്ന് ഞാനും. ആത്മകഥ എഴുതാൻ പറ്റാതെ പോയ ഒരു ആത്മാർത്ഥ വ്യക്തിയ്ക്കു വേണ്ടി അയാളുടെ ജീവചരിത്രം എഴുതാൻ ആദ്യമായി അയാളുടെ വേരുകൾ തിരക്കി ഇറങ്ങിയ ഒരു പെണ്ണാണ് ഞാൻ എന്ന് തന്നെ പറയാം. ഒരു പുസ്തകരൂപമായി എഴുതാനും മാത്രം പ്രത്യേകതയുള്ള അല്ലെങ്കിൽ പ്രശസ്തിയുള്ള ആളാണോ അയാൾ എന്ന് എന്നോട് ചോദിച്ചാൽ … അല്ല… തികച്ചും സാധാരണക്കാരനായ ഒരാൾ ആയിരുന്നു അയാളും… പിന്നെ എന്തിനു ഇങ്ങനെ ഒരു കഥ…ഇങ്ങനെ ഒരു യാത്ര ? ഉൾവിളികൾക്ക് കാലിയാക്കലുകളെക്കാൾ സ്ഥാനം കൊടുക്കാനുള്ള ധൈര്യം മനസിന് പാകപ്പെട്ടു തുടങ്ങി എന്ന ബോധ്യത്തിൽ ഇറങ്ങി തിരിച്ചതാണ്.

എല്ലാ സാധാരണ മനുഷ്യരെയും പോലെ പ്രാരാബ്ധങ്ങൾക്കിടയിൽ കുടുംബം എന്ന ചട്ടക്കൂടിന്റെ നിലനില്പിനുവേണ്ടി നെട്ടോട്ടം ഓടിയ ഒരാള് തന്നെ ആയിരുന്നു നീരവ്. അല്ലെങ്കിലും കഷ്ടപാടുകളുടെയും ബുദ്ധിമുട്ടുകളുടെയും കാണാക്കയത്തിൽ ശ്വാസം മുട്ടി മരിച്ചു പോകുമോ എന്ന് ഭയക്കുന്ന നിമിഷങ്ങൾക്ക് ഇടയിൽ ചിലർ മാലാഖമാരെ പോലെ വരും… എവിടുന്നു വന്നു… എങ്ങനെ വന്നു… എന്തിനു വന്നു… എന്നീ ചോദ്യങ്ങൾക്കു ഒന്നും തന്നെ അവിടെ ഒരു പ്രസക്തിയും ഉണ്ടാകില്ല… മനസ്സിൻന്റെ സമനില നക്ഷ്ടപെടാതിരിക്കാൻ കിട്ടുന്ന ഒരേയൊരു പിടിവള്ളിയാകും ഈ മാലാഖമാർ… ഇവരിൽ ചിലർ അതിഥികൾ ആയെന്നു വരും…. മറ്റു ചിലർ സമയബന്ധിതമല്ലാതെ കൂടെ ഉണ്ടായി എന്നും വരാം. നീരവിനെ  സംബന്ധിച്ച് മൃണാളിനിയുടെ വരവ് രണ്ടാമത് പറഞ്ഞതുപോലെ ഒന്നായിരുന്നു. അന്യരാജ്യത്തു ജോലിയുടെ പ്രാരാബ്ധത്തിൽ കുടുങ്ങിയ ഒരു വൈകുന്നേരം സൂപ്പർമാർക്കറ്റിലെ ക്യുവിൽ നിൽക്കുമ്പോഴാണ് നീരവിനെ ആദ്യമായി കാണുന്നത്. കാത്തു നിൽപ്പിന്റെ മുഷിപ്പിനിടയിൽ എപ്പോഴോ വർത്തമാനം പറഞ്ഞു തുടങ്ങിയപ്പോൾ അതൊരു ഹൃദയത്തിന്റെ മണ്ണിൽ വേരുകൾ മുളപ്പിക്കുന്ന ബന്ധത്തിന് തുടക്കം ആകുമെന്ന് ഇരുവരും നിറച്ചിട്ടുണ്ടായിരുന്നില്ല.

ആഴ്ചവട്ടങ്ങളുടെ അവസാനം കടൽത്തീരത്ത് വച്ചുള്ള കണ്ടുമുട്ടലുകളിൽ ഇരുവർക്കും ഓർമ്മകളും വിഷാദങ്ങളും ജയപരാജയങ്ങളും ഒക്കെ അടങ്ങുന്ന ആയിരമായിരം അനുഭവകഥകൾ പറയാൻ ഉണ്ടായിരുന്നു. നാട് എന്നതു ദൂരെ എങ്ങോ ഉള്ള ഒരു മരുപ്പച്ചയായി ഇരുവരും കനവ് കണ്ടിരുന്നു… ഇടക്ക് എപ്പോഴൊക്കെയോ നഷ്ടങ്ങളുടെ മലവെള്ളപ്പാച്ചിലിൽ മുങ്ങി താഴാതെ ഇരുവരും കരകയറ്റി. വായിച്ച പുസ്തകങ്ങൾ എഴുത്തുകാർ കണ്ടതും കാണേണ്ടതുമായ സിനിമകൾ ജീവിതങ്ങൾ അങ്ങാണ് എന്തും എത്തും അവർക്കു വിഷയങ്ങൾ ആയിരുന്നു. ഇങ്ങനെ ഒക്കെ ആയിരുന്നിട്ടു കൂടിയും ഒരിക്കലും നീരവ് അവളോട് ഒരു കാര്യം മാത്രം മറച്ചുവച്ചു. തന്റെ അസുഖത്തെപ്പറ്റിയുള്ള വിവരങ്ങൾ. ഒരിക്കൽ നാട്ടിൽ പോയി തിരികെ എത്തിയ ശേഷം വളരെ ക്ഷീണിതനായി കാണപ്പെട്ടപ്പോൾ അവളുടെ ചോദ്യത്തിന് യാത്രക്ഷീണം ആണെന്ന് കള്ളം പറഞ്ഞു ഒഴിഞ്ഞു. അത് കള്ളം ആണെന്ന് തിരിച്ചറിയുന്നത് വീണ്ടും ഒരിക്കൽ ഓഫീസിൽ വച്ച് ബോധരഹിതനായി ആശുപത്രിയിൽ കിടന്നപ്പോഴാണ്. ഡോക്ടർ അകത്തു കയറി കണ്ടോളാണ് അനുവാദം നൽകി അകത്തു കടന്നതും തന്നിൽ നിന്നും അവന്റെ കണ്ണുകൾ ഓടിയൊളിക്കാൻ ശ്രമിക്കുന്നത് വ്യക്തമായിരുന്നു. അതിലെ ബുദ്ധിമുട്ടു മനസിലാക്കി വിഷാദാരിദ്ര്യം വരാത്ത വിധം മൃണാളിനിയ്ക്കു ആ രാത്രി ആശുപത്രിയിൽ കൂട്ടിരിക്കെ അഭിനയിക്കേണ്ടി വന്നു. ഉറക്കത്തിനിടയിൽ തന്റെ തലമുടിയെ തഴുകുന്നുണ്ടായിരുന്നു ആ കൈകൾ. ഞങ്ങളുടെ കണ്ണുകൾക്കു വാക്കുകളുടെ സഹായം വേണ്ടാത്ത ഒരു ഘട്ടമെത്തിയിരുന്നു… അതിനാലാവണം ഒന്നും തന്നെ മിണ്ടാതെ ആ ജീവനുള്ള കണ്ണുകളെ നോക്കിയിരുന്നത്.   ഏതാനും ദിവസങ്ങൾക്കു അകം ആശുപത്രി വിട്ടെങ്കിലും നാട്ടിലേക്ക് പോകണം എന്ന തോന്നലുണ്ടായി… ഒരു മടങ്ങി വരവോ… ഇനിയൊരു കണ്ടുമുട്ടലോ ഉണ്ടാകുമോ എന്നത് സംശയം ആണ് എന്നത് ഞങ്ങൾക്ക് ഇരുവർക്കും പറയാതെ അറിവുള്ള കാര്യമായിരുന്നു.  പോകുന്നതിനു തലേന്നാൾ മൃണാളിനിയുടെ ഫ്ലാറ്റിൽ നീരവ് വന്നിരുന്നു അന്ന് ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ച ശേഷം അടുക്കളയിൽ പാത്രങ്ങൾ എടുത്തു വയ്ക്കുമ്പോൾ  പെട്ടെന്ന് അവൻ ഒരു ആഗ്രഹം പറഞ്ഞു :

“എടോ… തന്റെ മടയിൽ തലവച്ചു കിടക്കണം ഈ രാത്രി എനിക്ക്… തനിക്കു അത് ബുദ്ധിമുട്ടു ആകില്ലെങ്കിൽ.”

ഉള്ളിൽ ഉറഞ്ഞു തുടങ്ങിയ സങ്കടത്തെ കണ്ണുകളിൽ എത്തും മുൻപേ തലതല്ലി കെടുത്തിയ ശേഷം അവൾ പറഞ്ഞു “പിന്നെന്താ നീരവ്… മടയിൽ കിടത്തി ഒരു കഥ തന്നെ പറഞ്ഞു താരാല്ലോ എന്ന്.”

നീരവിന്റെ ആയുസ്സിന് ദൈർഖ്യം ഏറുമെങ്കിൽ ഒരുപക്ഷെ മൃണാളിനി ആ രാത്രി ആയിരത്തിയൊന്നു രാവുകളുടെ കഥ പറഞ്ഞു തുടങ്ങിയേനെ. ഓർമ്മകൾ നക്ഷത്രങ്ങളാണ് പുനർജനിക്കുന്ന ലോകത്തെ കഥ പറഞ്ഞു നിർത്തിയപ്പോൾ നീരവ് തന്റെ മടിത്തട്ടിൽ ഈറൻ അണിയിച്ചിരുന്നു. അവന്റെ തിളക്കമുള്ള കണ്ണുകളിലേക്കു നോക്കി ഇരിക്കെ മൃണാളിനി അവന്റെ നെറ്റി തടത്തിൽ ദൈർഖ്യമേറിയ ഉമ്മ വച്ചു… ആദ്യമായിട്ടാണ് അവൾ അങ്ങനെ ഒരു ഭാവം അവനോടു പ്രകടിപ്പിച്ചത്. ആ നിമിഷം തിരികെ നൽകാൻ നീരാവിനും അമാന്തം ഉണ്ടായില്ല… പിന്നീട് ഒക്കെയും മൗനമാണ് അവിടെ അരങ്ങു ആടിയതു. പോകാൻ നേരം ഇരുവരും കെട്ടിപിടിച്ചു നിന്നു …. കുറെയേറെ നേരം… അതിൽ നിന്നും വിടുവിക്കപ്പെടുവാൻ ഇരുവരും തുനിഞ്ഞില്ല. 

നാട്ടിൽ എത്തി കുറച്ചു നാളുകൾക്കു അകം തന്നെ നീരവ് ഈ ലോകത്തോട് യാത്ര പറഞ്ഞു… അവനെ ഓർത്തു കരഞ്ഞു നാളുകൾ തീർക്കരുത് എന്ന് അവൻ സത്യം ചെയ്യിച്ചത് കൊണ്ടാകാം മനസ്സ് അവനു വേണ്ടി ഇങ്ങനെ ഒരു ഉദ്യമത്തിലേക്കു തന്നെ എത്തിച്ചത്…അവൻ എഴുതിയ കഥകളും കവിതകളും ഡയറി കുറിപ്പുകളും എല്ലാം അവനിലേക്ക്‌ ഉള്ള ഒരു യാത്രയാണ്…അവന്റെ ജീവിതളെ അവൻ പറഞ്ഞ കഥകളിലെ ഓരോ മുഖങ്ങളെയും നേരിട്ട് കാണാം എന്ന് തോന്നി. തനിക്കു അറിയാൻ നീരവ് ഒരുപാട് കഥകൾ ബാക്കി വച്ചതുപോലെ… അവനെ കുറിച്ച് അവർക്കു പറയാനുള്ള കഥകൾ കൂടി കേട്ടാലേ നീരവ് എന്ന വ്യക്തി എന്നിൽ പൂർണമാകൂ… അപ്പോൾ പിന്നെ ഇങ്ങനെ ഒരു യാത്ര തിരിക്കാൻ ഒട്ടും വൈകരുത് എന്ന് തോന്നി ഒരു മാസത്തെ അവധിക്കു അപേക്ഷിച്ചു നാട്ടിലേക്ക് തിരിച്ചു… തന്റെ എഴുത്തു എന്ന യാത്രയുടെ നിയോഗം നീരാവിലൂടെ ആകാം തുടക്കം കുറിക്കുന്നത്… അത് അവൻ ഒരുപാട് ആഗ്രഹിച്ചിരുന്നതും ആണ്… ജീവിച്ചിരുന്നപ്പോൾ അവനു കഴിയാതെ പോയത് അവന്റെ വേര്പാടിന് ശേഷം ആയാലും ചെയ്യണം എന്ന് വാശി പിടിക്കും പോലെ. നീരവ് എന്ന തന്റെ ലോകത്തെ പ്രതിഭാസത്തിനു ജീവചരിത്രം എന്നത് എഴുതാൻ അവന്റെ ലോകം ഉല്പത്തിയായ അച്ഛനിൽ നിന്നും ആകട്ടെ എന്നത് കൊണ്ടാണ് അവൾ ഇന്ന് രാവിലെ അവന്റെ വീട്ടിലേക്കു പുറപ്പെട്ടത്… അച്ഛൻ എന്നത് അവനു സ്വപ്‌നങ്ങൾക്കു നിറങ്ങൾ നല്കാൻ പഠിപ്പിച്ച അവന്റെ ആദ്യ ചിത്രകാരൻ ആയിരുന്നു. അച്ഛന്റെ വാക്കുകളിലെ നീരാവിനെ അറിയാൻ മനസ്സ് ഒരുക്കി മൃണാളിനി ആ പൂമുഖത്തേയ്‌ക്ക്‌ കയറി ചെന്നു.

വർഷകാല ഓർമ്മകൾ

unnamed

മഴക്കാലം ആയാലും ഭദ്രയ്ക് ചെറുപ്പം തൊട്ടേ ഒരു കാര്യം നിർബന്ധം ആണ് , ശനിയാഴ്ച ആണോ വല്യച്ഛന്റെ വീട്ടിൽ രാവിലെ തന്നെ ഹാജരാകണം. വല്യച്ചനും അച്ഛനെ പോലെ സ്‌കൂൾ മാസ്റ്റർ ആണ്. കഴിഞ്ഞ വര്ഷം ആണ് ഹെഡ്മാസ്റ്റർ ആയിട്ട് വിരമിച്ചത്. വല്യച്ഛന്റെ വീട്ടിലെ മുകളിലത്തെ നിലയിലെ ഒരു നിധിയുണ്ട്. ആ വീട്ടിലെ ഏറ്റവും വലിയ മുറി നിറയെ പുസ്തകങ്ങളാണ്. അച്ഛൻ ആണ് ചെറുപ്പത്തിലേ ഈ ശീലം തുടങ്ങി വച്ചതു. അതിനു ഒരു കാരണവും ഉണ്ടെന്നു പറയാം. ഭദ്രയ്ക് അഞ്ചു വയസ്സുള്ളപ്പോഴാണ് അവളുടെ അനുജൻ ദത്തൻ ജനിക്കുന്നത്. സ്വതവേ എന്നും കഥ പറഞ്ഞു കൊടുക്കാറുള്ള അമ്മയ്ക്ക് അനിയനെ നോക്കുന്നതിനിടക്ക് കഥ പറയാൻ നേരം കിട്ടുന്നില്ല എന്നുള്ള പരാതി പരിഹരിക്കാൻ ആണ് വല്യച്ഛന്റെ വീട്ടിൽ അച്ഛൻ ശനിയാഴ്ച തോറും കൊണ്ട് കൊണ്ട് പോകാൻ തുടങ്ങിയത്. അന്ന് അവിടെ മുത്തശ്ശിയാണ് അവൾക്കു കഥ പറഞ്ഞു കൊടുക്കാറ്. കുട്ടികളുടെ ബാലീ രാമായണവും മഹാഭാരത കഥകളും റഷ്യൻ നാടോടിക്കഥകളും ഒക്കെ അന്ന് തൊട്ടേ അവൾക്കു പരിചിതമായതാണ്. തനിയെ വായിക്കാൻ ശീലിച്ചു തുടങ്ങിയതോടെ അവൾക്കു പിന്നെ പുസ്തകങ്ങൾ മാത്രം മതിയെന്നായി. അച്ഛൻ വാങ്ങിക്കൊടുത്ത ആൻ ഫ്രാങ്കിന്റെ ഡയറി വായിച്ചതോടെ നിർത്താതെ കരഞ്ഞ അവൾക്കു ബഷീറിന്റെ പാത്തുമ്മയുടെ ആട് വായിക്കാൻ കൊടുത്താണ് അന്ന് സമാധാനിപ്പിച്ചത്.  

വർഷങ്ങൾ ഒരുപാട് കഴിഞ്ഞെങ്കിലും വല്യച്ഛന്റെ വീട്ടിലേക്കുള്ള ശനിയാഴ്ച രാവിലെ ഉള്ള യാത്രകളും പുസ്തകം വായനയും തുടർന്നു. ഇപ്പൊ ഭദ്ര കോളേജിൽ ആണ് , ഒന്നാം വര്ഷം ഇംഗ്ലീഷ്. അവൾക്കു വേണ്ട ഇംഗ്ലീഷ് പുസ്തങ്ങൾ ഒക്കെ വല്യച്ഛന്റെ മക്കൾ ആയ ഉണ്ണിയേട്ടനോ രഘുവേട്ടനോ ആണ് വാങ്ങി കൊടുക്കാറ്. ഉണ്ണിയേട്ടൻ അവളെക്കാൾ അഞ്ചു വയസിനു മൂത്തതാണ് കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ എംഫിൽ ചെയ്യുന്നു. എല്ലാ വെള്ളിയാഴ്ചയും ഏട്ടൻ വീട്ടിലെത്തും. രഘുവേട്ടൻ ഇപ്പൊ മദ്രാസിൽ എഞ്ചിനീയറിംഗ് മൂന്നാം വര്ഷം ആണ്, ആള് വല്ലപ്പോഴുമേ വീട്ടിൽ വരൂ. വല്യമ്മ അവൾക്കു വേണ്ടി പലഹാരം കരുതി വയ്ക്കും, ചെല്ലാൻ വൈകിയാൽ മുത്തശ്ശിക്കും അസ്വസ്ഥയാകും. ഉണ്ണിയേട്ടനും അവളോട് പറയാൻ കുറെ കോളേജ് വിശേഷങ്ങൾ ഉണ്ടാകും. അവരൊന്നിച്ചാണ്‌ പ്രാതൽ കഴിക്കാറ്. അത് കഴിഞ്ഞാൽ പിന്നെ പുസ്തകങ്ങളും സിനിമകളും വിശേഷങ്ങളുമാണ്. ഏട്ടന്റെ കൂട്ടുകാരും ചിലപ്പോ വരാറുണ്ട് , പിന്നെ ഭയങ്കര ചർച്ചയാണ്. എല്ലാമൊന്നും മനസിലായില്ലെങ്കിലും അവളും എല്ലാം കേട്ട് നില്കും. 

ഇന്നിപ്പോൾ നേരം വെളുത്തു എട്ടുമണി ആയെങ്കിലും മഴ തോരുന്ന ഒരു ലക്ഷണവും കാണുന്നില്ല. ഉറൂബിന്റെ ഉമ്മാച്ചു വായിച്ചു തീർത്തത് മേശപ്പുറത്തു ഇരിക്കുന്നു. ഉണ്ണിയേട്ടൻ പുതിയ ഏതേലും പുസ്തകം കൊണ്ട് വന്നോ ആവോ. എണീറ്റപ്പോഴേ പല്ലു തേച്ചു കട്ടൻ കാപ്പി കുടിച്ചെന്നു വരുത്തി വേഗം വേഷം മാറി വന്നതാണ് പക്ഷെ മഴ തോരുന്നതേയില്ല. ഇനിയിപ്പോ ഉടുത്ത പാട്ടുപാവാട നനയുമെന്നു കരുതി മാറി നിന്നിട്ടു കാര്യമില്ല.

“അമ്മേ, ഞാൻ ഇറങ്ങുവാ” പുസ്തകവുമെടുത്തു കുടയുമെടുത്തു മുറ്റത്തേക്കിറങ്ങിക്കൊണ്ടു അവൾ പറഞ്ഞു. പാടം കടന്നു വേണം, ചെറിയ കൈത്തോടു കടക്കവേ, കണങ്കാലിന് മുകളിലേക്കു പാവാട ഉയർത്തിപിടിച്ചെങ്കിലും കുറേശെയ് നനഞ്ഞു കാലിൽ തട്ടി തുടങ്ങി. വരമ്പ് കടന്നതും വീടിന്റെ പടിപ്പുരയായി. മുൻവശത്തെ വരാന്തയിൽ തന്നെ മുത്തശ്ശി ഇരിപ്പുണ്ട്, തന്നെ കാണാഞ്ഞു നോക്കി ഇരിക്കുകയാണ്. ഭദ്രയെ കണ്ടടത്തും മുത്തശ്ശിക്ക് മുഖത്തിന് നൈർമല്യം വന്നു തുടങ്ങി. ചെരുപ്പ് അഴിച്ചു വയ്ക്കാൻ നോക്കിയപ്പോ പടിക്കരികിൽ മറ്റൊരു ചെരുപ്പ് കൂടി ശ്രദ്ധയിൽ പെട്ടു.

“മുത്തശ്ശി… ഇതാരുടേയാ, വേറെ ആരേലും വന്നിട്ടുണ്ടോ?”.
“അത് ഉണ്ണിയുടെ കൂട്ടുകാരനാ…, നീ വാ, ആദ്യം വല്ലതും കഴിക്കു. കൂട്ടുകാരൻ വന്നപ്പോ ഉണ്ണി കാപ്പി കഴിച്ചു, നിന്നെ കുറെ നേരം നോക്കി ഇരുന്നു. അപ്പോഴാണ് ആ കുട്ടി വന്നത്”. ആരാണ് വന്നത് എന്ന് അറിയാൻ തോന്നിയെങ്കിലും അവള് മുത്തശ്ശിക്കൊപ്പം അടുക്കളയിലേക്കു നടന്നു. വളരെ ക്ലേശിച്ചു ആ നീണ്ട പാടവരമ്പ് കടന്നു വരുന്ന നീല പാട്ടുപാടവക്കാരിയെ നോക്കി മുകളിലത്തെ നിലയിലെ ബാല്കണിയിൽ നിന്ന് രണ്ടു കണ്ണുകളിൽ ഒരു ആനന്ദത്തിന്റെ തിളക്കം മിന്നിമറഞ്ഞതു ഭദ്രയറിഞ്ഞില്ല.

PS: The painting is done by artist Mopsang Valath 

 

 

 

 

എന്റെ നിശബ്ദത

ഈ ചുവരുകൾക്കുളിലെ നിശബ്ദത

എന്റെ മനസിലെ ആർത്തലയ്ക്കുന്ന തിരമാലകൾ

എന്റെ മുഖത്തെ നിസ്സംഗത

എന്റെ ഉള്ളിലെ അലമുറയിടുന്ന ആത്മാവ്

എന്തൊക്കെ വൈരുധ്യങ്ങൾ….വൈരുധ്യങ്ങൾ….എന്ധോക്കെ നാട്യങ്ങൾ.

നടനകല എനിക്ക് വശമില്ലാതെപോയി

ഉള്ളിലെ ഘോരശബ്ദങ്ങൾ കണ്ണുകളിലൂടെ

നിശബ്ദമായി പുറത്തേയ്ക്കു കടന്നു

കണ്ണുനീരും ചുറ്റുപാടുമായ് രമ്യതയിലെത്തി.

ആത്മാവ് മാത്രം ഇപ്പോഴും അകലം പാലിക്കുന്നു.

തല കുനിക്കാൻ തയ്യാറാകാത്ത ഒറ്റക്കൊമ്പനെ പോലെ

എന്റെ മനസിലെ നന്മ സകലർക്കും

സുഖ നിദ്ര ആശംസിപ്പൂ ഈ രാവിൽ

നിദ്ര എൻ കൺകളിൽ നിന്ന് അകലം പാലിക്കുമ്പോഴും

ആശിപ്പു നന്മ നിനക്ക് വേണ്ടി

ഊറി വരുന്ന കണ്ണുനീര് വറ്റുമ്പോഴെങ്കിലും

നിദ്രാദേവി എന്നിൽ സന്നിവേശിക്കട്ടെ!

©Firespiritblog

A walk in the morning

Staying away from social media or online sites could be one of the difficult tasks for today’s world. But most of us would have yearned even to go offline at least once in a while when we find ourselves at the peak of stressful times. We wish to shut down from everything/ everyone and just stay silent or calm for some moment which usually never happens and we get drifted with the next series of events. The case is similar to me too.

In the past few weeks I have been into a routine with just two modes of things in my weekdays. The moment I get up which is almost around 7am I start reading 📖 till 15 mins left for leaving to lab. It’s just books, coffee and me. Then from 9am till 7pm I will be just dealing with my research life with two exact intervals for breakfast and lunch and I do read in the spare time or while having my food. I know i a not following a mindful eating session. I do most of my reading in kindle these days and my phone- kindle remains synced. Thus help me to keep on reading most of the spare time. Once I am back to room, with a quick tiny dinner I will be set free till my sleep time. So again I choose to continue my reading till I sleep with some time spared for talking to family.

Okay, so my point is I will be switching from reading to work and then back to reading mode for most of my daytime. I don’t spare any lone time to sit quiet to have a reflection about my life. I keep myself too busy and indulged that I don’t look around myself or into nature. On weekends, reading will be in its full mode. Obviously I do procrastinate most of my weekend cleaning and laundry and manage it fortnightly. I totally forgot to look around or even to go for a walk or spend some time in writing journal or in the beach or listen to some of my favourite tracks. I am not stating that reading is bad. It’s just that I completely avoided many things which I used to like/loved to do.

Is this just an irregularity with me or does any of you too impose these types of habits. This week when I got a break to visit home, this pattern got broke. On the way I made sure to complete one more book. Once I got home, it took few hours to confirm that the ambience has changed and was distracted with many things. Especially when there was a necessity to compensate the sleep which was missed during the train journey due to the nonstop snoring of co-passenger 😤 from next day onwards I decided to go for an early morning walk with mother. The place near to my house is on it’s slow transition from village mode to it’s next level where day time feels to be noisy while early morning still holds the calmness of the village life. The roads remain deserted with once in a while we cross with one or two elderlies. The whole bill is still sleeping and that keeps these morning moments more worthy.

I was paying back for my laziness with these long walks yet I was feeling so peaceful. We would be crossing three churches, one chapel where the convent sisters would be reciting their early morning rosary. I could see so many varieties of trees and flowering plants located around each houses, so many birds with their morning orchestra and my lungs intaking plenty of fresh air. By the time we get back, whole remnants of sleeps would be far too long gone and I was left with the fat burning feel on my legs. At home, I am in peace with myself and with the surrounding. Home still holds hope of our resurrection and we just need to tune into it’s rhythm. Do take some break from your busy schedules and do perform self care. Take time to look around,observe, listen and get synced with the nature which has the remedies to heal our souls 🙂😊🙏🏻

Poetry/ കവിത

A childhood which hated poetry

Adolescence forgot about them

In the Youth, unknowingly

Fingers started penning down them

Decade later, eyes surprised reading them

I own these feelings towards poetry.

ഒരു ചെറുപുഞ്ചിരി

6601_1166677416689646_8582397452355652091_n
Watercolor painitng by Artist Mopsang Valath

“അമ്മൂ… അമ്മൂ…എഴുന്നേൽക്ക്, വേഗം പോയി കുളിച്ചു വന്നേ. ഇന്ന് തിങ്കളാഴ്ചയാണ്. നിനക്കിന്നു സ്‌കൂളിൽ പോകാൻ ഉദ്ദേശമൊന്നും ഇല്ലേ? ” അമ്മയുടെ ചോദ്യങ്ങൾക്കു പിന്നിലെ വികാരങ്ങൾ ഘനപ്പെടുന്നതിനു മുൻപ് മനസില്ലാ മനസോടെ അമ്മു കിടക്ക വിട്ടു എണീറ്റ്. അയ്യോ! സമയം ഏഴു ആകുന്നു. ഇപ്പൊ ഒരുങ്ങാൻ തുടങ്ങിയാലേ ഏഴരയ്ക്ക് ഉള്ള കടത്തു വള്ളം കിട്ടൂ. തോർത്തുമെടുത്തു അവൾ കിണറ്റിന്കരയിലെ കുളിമുറിയിലേക്ക് ഓടി. എന്നും കാലത്തു അച്ഛൻ ജോലിക്കു പോകുന്നത് കൊണ്ട് കുളിമുറിയിൽ അവൾക്കു കൂടി വേണ്ടി വെള്ളം അച്ഛൻ കോരി നിറച്ചിട്ടുണ്ടാകും. ആദ്യത്തെ മൊന്ത വെല്ലാം വീണതും അടിമുടി ഒന്ന് വിറച്ചു. മെയ് മാസം പകുറ്റിയാകുന്നതേയുള്ളു പക്ഷെ ഒമ്പതിനും പത്തിനും സ്കൂളിൽ ക്ലാസ്സ് നേരത്തെ തുടങ്ങി. ജൂൺ തൊട്ടു മാത്രം യൂണിഫോം ഇട്ടാൽ മതിയെന്നാണ് ഒരു ആശ്വാസമാണ്. തലേന്ന് തേച്ചു മടക്കി വച്ച ഓറഞ്ച് പാട്ടുപാവാട ഇടാൻ ധിറുതിയായി. ഇക്കൊല്ലം വിഷുവിനു അമ്മമ്മ വാങ്ങി തന്നതാണ്. അമ്മമ്മ തന്നതുകൊണ്ടു അത് ഇത്തിരി കൂടുതൽ പ്രിയപ്പെട്ടതാണ്. കുളി കഴിഞ്ഞു മുറിയിൽ എത്തിയപ്പോഴേക്കും രാസനദി പൊടിയുമായി അമ്മ പിറകെയെത്തി. അപ്പോഴാണ് തലേന്ന് കെട്ടിയ മുല്ലപ്പൂ മാള മുറ്റത്തെ ചെടിയിൽ തന്നെ വിരിയാൻ വച്ചതു ഓർമ്മ വന്നത്. പൊട്ടും തൊട്ടു കയ്യിലൊരുപിടി പച്ച കുപ്പിവളയും ചൂടി ചോറ്റു പത്രവും പുസ്തക സഞ്ചിയുമായി അവൾ വേഗം ഇടവഴിയിലേക്ക് ഇറങ്ങി. അഞ്ചു മിനിറ്റ് നടന്നാലേ കൂട്ടുകാരി ഉഷയുടെ വീട് എത്തു.

ഇടവഴിയിലേക്ക് ഇറങ്ങിയതും അവൾക്കു മുന്നേ ഒരു ആൾരൂപം നടന്നു നീങ്ങുന്നത് ആരെന്നു തിരിച്ചറിയാൻ അവൾക്കു ഒരു ഹൃദയസ്പന്ദനത്തിന്റെ നേരം പോലും വേണ്ടി വന്നില്ല. സ്കൂളിലെ ഇടവേളകളിൽ പത്താം ക്ലാസ്സിന്റെ മുൻപിലൂടെ പോകുമ്പോൾ കവിളുകളുടെ ചുവപ്പിനും ഉച്ചത്തിലാകുന്ന ഹൃദയമിടിപ്പിനും കാരണക്കാരനായ മെലിഞ്ഞ പൊടിമീശക്കാരനായ പയ്യൻ ഇതൊന്നും അറിയാതെ ആ ക്ലാസ്സിന്റെ അവസാനത്തെ ബെഞ്ചിലിരിക്കുന്നുണ്ടാകും. മുൻപേ നടക്കുന്ന ആളുടെ നടത്തത്തിന്റെ അനുപാതത്തിനൊന്തു ഒരു ചെറുപുഞ്ചിരിയുമണിഞ്ഞു അമ്മുവും കടവത്തേക്കു നടന്നു. ഉള്ളിലെ പരവേശം പുറത്തു കാട്ടാതെ ഉഷയുടെ വീട്ടു പടിക്കൽ എത്തി. തന്നെയും കാത്തു നിന്ന അവളെയും കൂട്ടി നടക്കവേ അമ്മുവിൻറെ കയ്യിലൊരു ഉഷ തക്കത്തിന് ഒരു ചെറിയ നുള്ളു പാസാക്കി. മുഖത്തോടു മുഖം നോക്കി ചിരിച്ചതല്ലാതെ ഒന്നും പറയാതെ അവർ കടവത്തെത്തി. അക്കരെ നിന്നും വള്ളം വരാൻ താമസിക്കുന്നതിനുള്ള അക്ഷമ പ്രകടിപ്പിക്കുന്നതിനു ഇടയിലും അവളുടെ കണ്ണുകൾ ചെന്നെത്തിയത് ആ രൂപത്തിൽ മാത്രമാണ്. ഒരു നിമിഷം കണ്ണുകൾ ഉയർത്തിയതും ആ കണ്ണുകൾ അവളുടെ കണ്ണുകളിൽ ഉടക്കിയതുപോലെ. അവൾ വേഗം ദൃഷ്ടിയാകറ്റി. പക്ഷെ മനസിലെ തിരിത്തിരയിളക്കം ആ കവിളുകളിൽ രക്താഭയേകി. ആ മുഖത്ത് നിന്നും ഒരു ചെറുപുഞ്ചിരി അവൾക്കു സമ്മാനിച്ചത് അവളും ഉഷയും മാത്രമേ കണ്ടുള്ളൂ.

Nowhere 5

You can read the short story sequel NOWHERE part 5 here