Category Archives: Fiction out of Painting

വർഷകാല ഓർമ്മകൾ

unnamed

മഴക്കാലം ആയാലും ഭദ്രയ്ക് ചെറുപ്പം തൊട്ടേ ഒരു കാര്യം നിർബന്ധം ആണ് , ശനിയാഴ്ച ആണോ വല്യച്ഛന്റെ വീട്ടിൽ രാവിലെ തന്നെ ഹാജരാകണം. വല്യച്ചനും അച്ഛനെ പോലെ സ്‌കൂൾ മാസ്റ്റർ ആണ്. കഴിഞ്ഞ വര്ഷം ആണ് ഹെഡ്മാസ്റ്റർ ആയിട്ട് വിരമിച്ചത്. വല്യച്ഛന്റെ വീട്ടിലെ മുകളിലത്തെ നിലയിലെ ഒരു നിധിയുണ്ട്. ആ വീട്ടിലെ ഏറ്റവും വലിയ മുറി നിറയെ പുസ്തകങ്ങളാണ്. അച്ഛൻ ആണ് ചെറുപ്പത്തിലേ ഈ ശീലം തുടങ്ങി വച്ചതു. അതിനു ഒരു കാരണവും ഉണ്ടെന്നു പറയാം. ഭദ്രയ്ക് അഞ്ചു വയസ്സുള്ളപ്പോഴാണ് അവളുടെ അനുജൻ ദത്തൻ ജനിക്കുന്നത്. സ്വതവേ എന്നും കഥ പറഞ്ഞു കൊടുക്കാറുള്ള അമ്മയ്ക്ക് അനിയനെ നോക്കുന്നതിനിടക്ക് കഥ പറയാൻ നേരം കിട്ടുന്നില്ല എന്നുള്ള പരാതി പരിഹരിക്കാൻ ആണ് വല്യച്ഛന്റെ വീട്ടിൽ അച്ഛൻ ശനിയാഴ്ച തോറും കൊണ്ട് കൊണ്ട് പോകാൻ തുടങ്ങിയത്. അന്ന് അവിടെ മുത്തശ്ശിയാണ് അവൾക്കു കഥ പറഞ്ഞു കൊടുക്കാറ്. കുട്ടികളുടെ ബാലീ രാമായണവും മഹാഭാരത കഥകളും റഷ്യൻ നാടോടിക്കഥകളും ഒക്കെ അന്ന് തൊട്ടേ അവൾക്കു പരിചിതമായതാണ്. തനിയെ വായിക്കാൻ ശീലിച്ചു തുടങ്ങിയതോടെ അവൾക്കു പിന്നെ പുസ്തകങ്ങൾ മാത്രം മതിയെന്നായി. അച്ഛൻ വാങ്ങിക്കൊടുത്ത ആൻ ഫ്രാങ്കിന്റെ ഡയറി വായിച്ചതോടെ നിർത്താതെ കരഞ്ഞ അവൾക്കു ബഷീറിന്റെ പാത്തുമ്മയുടെ ആട് വായിക്കാൻ കൊടുത്താണ് അന്ന് സമാധാനിപ്പിച്ചത്.  

വർഷങ്ങൾ ഒരുപാട് കഴിഞ്ഞെങ്കിലും വല്യച്ഛന്റെ വീട്ടിലേക്കുള്ള ശനിയാഴ്ച രാവിലെ ഉള്ള യാത്രകളും പുസ്തകം വായനയും തുടർന്നു. ഇപ്പൊ ഭദ്ര കോളേജിൽ ആണ് , ഒന്നാം വര്ഷം ഇംഗ്ലീഷ്. അവൾക്കു വേണ്ട ഇംഗ്ലീഷ് പുസ്തങ്ങൾ ഒക്കെ വല്യച്ഛന്റെ മക്കൾ ആയ ഉണ്ണിയേട്ടനോ രഘുവേട്ടനോ ആണ് വാങ്ങി കൊടുക്കാറ്. ഉണ്ണിയേട്ടൻ അവളെക്കാൾ അഞ്ചു വയസിനു മൂത്തതാണ് കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ എംഫിൽ ചെയ്യുന്നു. എല്ലാ വെള്ളിയാഴ്ചയും ഏട്ടൻ വീട്ടിലെത്തും. രഘുവേട്ടൻ ഇപ്പൊ മദ്രാസിൽ എഞ്ചിനീയറിംഗ് മൂന്നാം വര്ഷം ആണ്, ആള് വല്ലപ്പോഴുമേ വീട്ടിൽ വരൂ. വല്യമ്മ അവൾക്കു വേണ്ടി പലഹാരം കരുതി വയ്ക്കും, ചെല്ലാൻ വൈകിയാൽ മുത്തശ്ശിക്കും അസ്വസ്ഥയാകും. ഉണ്ണിയേട്ടനും അവളോട് പറയാൻ കുറെ കോളേജ് വിശേഷങ്ങൾ ഉണ്ടാകും. അവരൊന്നിച്ചാണ്‌ പ്രാതൽ കഴിക്കാറ്. അത് കഴിഞ്ഞാൽ പിന്നെ പുസ്തകങ്ങളും സിനിമകളും വിശേഷങ്ങളുമാണ്. ഏട്ടന്റെ കൂട്ടുകാരും ചിലപ്പോ വരാറുണ്ട് , പിന്നെ ഭയങ്കര ചർച്ചയാണ്. എല്ലാമൊന്നും മനസിലായില്ലെങ്കിലും അവളും എല്ലാം കേട്ട് നില്കും. 

ഇന്നിപ്പോൾ നേരം വെളുത്തു എട്ടുമണി ആയെങ്കിലും മഴ തോരുന്ന ഒരു ലക്ഷണവും കാണുന്നില്ല. ഉറൂബിന്റെ ഉമ്മാച്ചു വായിച്ചു തീർത്തത് മേശപ്പുറത്തു ഇരിക്കുന്നു. ഉണ്ണിയേട്ടൻ പുതിയ ഏതേലും പുസ്തകം കൊണ്ട് വന്നോ ആവോ. എണീറ്റപ്പോഴേ പല്ലു തേച്ചു കട്ടൻ കാപ്പി കുടിച്ചെന്നു വരുത്തി വേഗം വേഷം മാറി വന്നതാണ് പക്ഷെ മഴ തോരുന്നതേയില്ല. ഇനിയിപ്പോ ഉടുത്ത പാട്ടുപാവാട നനയുമെന്നു കരുതി മാറി നിന്നിട്ടു കാര്യമില്ല.

“അമ്മേ, ഞാൻ ഇറങ്ങുവാ” പുസ്തകവുമെടുത്തു കുടയുമെടുത്തു മുറ്റത്തേക്കിറങ്ങിക്കൊണ്ടു അവൾ പറഞ്ഞു. പാടം കടന്നു വേണം, ചെറിയ കൈത്തോടു കടക്കവേ, കണങ്കാലിന് മുകളിലേക്കു പാവാട ഉയർത്തിപിടിച്ചെങ്കിലും കുറേശെയ് നനഞ്ഞു കാലിൽ തട്ടി തുടങ്ങി. വരമ്പ് കടന്നതും വീടിന്റെ പടിപ്പുരയായി. മുൻവശത്തെ വരാന്തയിൽ തന്നെ മുത്തശ്ശി ഇരിപ്പുണ്ട്, തന്നെ കാണാഞ്ഞു നോക്കി ഇരിക്കുകയാണ്. ഭദ്രയെ കണ്ടടത്തും മുത്തശ്ശിക്ക് മുഖത്തിന് നൈർമല്യം വന്നു തുടങ്ങി. ചെരുപ്പ് അഴിച്ചു വയ്ക്കാൻ നോക്കിയപ്പോ പടിക്കരികിൽ മറ്റൊരു ചെരുപ്പ് കൂടി ശ്രദ്ധയിൽ പെട്ടു.

“മുത്തശ്ശി… ഇതാരുടേയാ, വേറെ ആരേലും വന്നിട്ടുണ്ടോ?”.
“അത് ഉണ്ണിയുടെ കൂട്ടുകാരനാ…, നീ വാ, ആദ്യം വല്ലതും കഴിക്കു. കൂട്ടുകാരൻ വന്നപ്പോ ഉണ്ണി കാപ്പി കഴിച്ചു, നിന്നെ കുറെ നേരം നോക്കി ഇരുന്നു. അപ്പോഴാണ് ആ കുട്ടി വന്നത്”. ആരാണ് വന്നത് എന്ന് അറിയാൻ തോന്നിയെങ്കിലും അവള് മുത്തശ്ശിക്കൊപ്പം അടുക്കളയിലേക്കു നടന്നു. വളരെ ക്ലേശിച്ചു ആ നീണ്ട പാടവരമ്പ് കടന്നു വരുന്ന നീല പാട്ടുപാടവക്കാരിയെ നോക്കി മുകളിലത്തെ നിലയിലെ ബാല്കണിയിൽ നിന്ന് രണ്ടു കണ്ണുകളിൽ ഒരു ആനന്ദത്തിന്റെ തിളക്കം മിന്നിമറഞ്ഞതു ഭദ്രയറിഞ്ഞില്ല.

PS: The painting is done by artist Mopsang Valath 

 

 

 

 

ഒരു അവധിക്കാലം

കവലയിൽ ബസ് ഇറങ്ങി അവർ രണ്ടാളും വീട്ടിലേക്കു നടന്നു. വീട്ടിലേക്കു ഇത്തിരി ദൂരം നടക്കാനുണ്ട്. പക്ഷെ ആ ദൂരം ഗൗരിയേയോ അവളുടെ കുഞ്ഞു മകൾ ഉണ്ണിമായയെയോ ബാധിക്കുന്ന പ്രശ്‌നമേയല്ല. കാരണം അവർ രണ്ടാളും ഒരുപോലെ കൊതിച്ചിരുന്നതാണ് വീട്ടിലേക്കുള്ള ഈ വരവ്. ഗൗരിയുടെ ഭർതൃവീട് അവളുടെ വീട്ടിൽ നിന്നും കഷ്ടിച്ച് അരമണിക്കൂർ ദൂരമേയുള്ളൂ. വീട്ടിലെ എല്ലാ കാര്യത്തിനും അവൾക്കു എപ്പോ വേണമെങ്കിലും ഓടിയെത്താം. ദത്തന്റെ അച്ഛനും അമ്മയ്ക്ക് അവളെ ജീവനാണ്, അവളെ മകളുടെ സ്ഥാനത്താണ് കാണുന്നതും. ഉണ്ണിമായ പിറന്നതോടു വീട്ടിലെ ചെല്ലക്കുട്ടി അവളാണ്. അവൾ ഇല്ലെങ്കിൽ രണ്ടു പേർക്കും ആകെ മൂടാപ്പാണ്. വീടിനു അടുത്തുള്ള യു പി സ്കൂളിൽ രണ്ടാം ക്ലാസ്സിൽ ആണ് ഉണ്ണിമായ ഇപ്പോൾ. ഗൗരിയും അതെ സ്കൂളിൽ തന്നെ ടീച്ചർ ആണ്. ദത്തന് ജോലി ഗൾഫിൽ ആണ് അതുകൊണ്ടു ഒറ്റയ്ക്കു കുസൃതി കുടുക്കയെ മേയിക്കേണ്ടത് ഗൗരിയാണ്. വേനലവധിക്ക് സ്കൂള് അടച്ചു. അപ്പൊ തൊട്ടു ഉണ്ണിമായ വാശിയിലാണ്, അപ്പൂപ്പന്റെ വീട്ടിൽ പോകാൻ. അവള് തന്റെ കുട്ടിയുടുപ്പുകൾ ഒക്കെ ഒരു ബാഗിലാക്കി സമരം തുടങ്ങി. അച്ഛനോട് ഫോണിൽ പണിപ്പെട്ടു അമ്മയെപ്പറ്റി പരാതിയും എത്തി. അങ്ങനെ സ്കൂള് പൂട്ടിയതിന്റെ അടുത്ത ദിവസം അവർ വീട്ടിക് പുറപ്പെട്ടു.

ഉണ്ണിമായ വല്ല്യ ആളുകളെ പോലെ ഗൗരിയെ കടന്നു ഇത്തിരി മുന്നിലായിട്ടാണ് നടത്തം എന്നാലും വയലിന്റെ കരയിൽ എത്തിയപ്പോ അവളു പെട്ടെന്ന് ബ്രേക്കിട്ട പോലെ നിന്ന് ചെറിയ തോട്ടിലെ മാനത്തു കണ്ണികളെ എണ്ണാൻ തുടങ്ങി. “അമ്മേ, ദേ ഇത് കണ്ടോ എത്ര മീനുകളാ” ഉണ്ണിമായയുടെ ഈ കൗതുകം ഗൗരികുള്ള അടുത്ത പണിയുടെ മുന്നറിയിപ്പ് കൂടിയാണ്. പിന്നെ ഒരു ആശ്വാസം വീട്ടിൽ എത്തിയാൽ അവളുടെ എന്തു കുറുമ്പിനും കൂട്ടുനിൽക്കാൻ അച്ഛനും അമ്മയും അനിയനും ഒറ്റക്കെട്ടാണ്. അവളെ സംബന്ധിച്ച് ഇനി അവധിക്കത്തു അവൾക്കും ഉത്തരവാദിത്തങ്ങൾക്കു ചെറിയ അവധിയാണ്. കുഞ്ഞിന്റെ കാര്യം വീട്ടിൽ എല്ലാരും ഉത്സാഹത്തോടെ നോക്കും. ഇടയ്ക്കു വീട്ടിൽ ചെന്ന് ദത്തന്റെ അച്ഛനെയും അമ്മയെയും ഒന്ന് നോക്കിയാൽ മതി. ദത്തനും കഴിഞ്ഞ വർഷത്തെ വേനലവധിയ്ക്കു വീട്ടിൽ ഉണ്ടായിരുന്നു. അപ്പൊ പിന്നെ അച്ഛനും മകളും കൂടി രാവും പകലും ബഹളം ആണ്.

വയല് കടന്നുള്ള ഒരു കൗവിങ്ങിൻ തോപ്പ് കഴിഞ്ഞാൽ പിന്നെ ചെറിയ കുറച്ചു വയലുകൾ കൂടി വീടിന്റെ മുറ്റത്തു എത്തും. ഉണ്ണിമായേ വയല് കടത്തി കൊണ്ട് പോകാൻ ഗൗരിക്കു ഇത്തിരി സമയം എടുത്തു. കതിര് വന്നു തുടങ്ങിയ നെൽച്ചെടികൾ ആണ് ഇപ്പൊ, ഒരുപാട് തുമ്പികളും പൂമ്പാറ്റയെയും കണ്ടു. മൈനയും കാക്കത്തമ്പുരാട്ടിയെയും തത്തയെയും ഉണ്ണിമായ കണ്ട് തുള്ളിച്ചാടിയതും ഉടുപ്പിലൊക്കെ ചെളി ആക്കി. അവൾക്കു അതൊന്നും ഒരു പ്രശ്‌നമേയല്ല. ഇനി കുറെ നാളത്തേയ്ക്ക് പുസ്തകങ്ങൾ ഒന്നും എടുക്കേണ്ട, ഇഷ്ടംപോലെ ഓടിച്ചാടി നടക്കാം അമ്മൂമ്മയുടെ വക ഇഷ്ടപോലെ അവൾക്കു പ്രിയപ്പെട്ട പലഹാരവും കഥകളും കേൾക്കാം, മാമ്മന്റെ വക ബൈനോക്കുലറിലൂടെ പറമ്പിൽ പക്ഷി നിരീക്ഷണം, കുഞ്ഞു പാട്ടുകൾ പഠിക്കാം തെക്കേതിലെ രാധചേച്ചിയുടെ മക്കളുടെ കൂടെ ഊരു ചുറ്റൽ, അപ്പൂപ്പന്റെ കൂടെ അമ്പലത്തിലെ ഉത്സവം കാണാൻ ഉള്ള പോക്ക്. അവൾ ആകെ ഹരത്തിൽ ആണ്, അവളുടെ ഉത്സാഹം കണ്ടാൽ വർഷം മുഴുവൻ അവള് സ്കൂൾ അടയ്ക്കാൻ വേണ്ടി കാത്തിരുന്ന പോലെയാണ്.

“അപ്പൂപ്പാ…അമ്മുമ്മേ… ബാലാമാമാ….” എന്ന് ഉച്ചത്തിൽ വിളിച്ചും കൊണ്ട് കുഞ്ഞു ഉണ്ണിമായ തന്റെ സ്വർഗത്തിലേക്ക് പോകുന്നത് കണ്ടു ഗൗരിക്കു മകൾക്കു കിട്ടിയ ബാല്യത്തിൽ പുഞ്ചിരിച്ചും കൊണ്ടും വീട്ടിലേക്കു കയറിപ്പോയി.

This fictional article is written based on the painting by artist Mopsang Valath 😊🙏🏻

ഒരു ഓർമ്മപ്പെടുത്തൽ

Painting by Mopsang Vallath

ഈ യാത്ര അവൾക്കു ഏറെ അനിവാര്യമായ ഒന്നായിരുന്നു. അത്യാവശ്യം വേണ്ട കുറച്ചു വസ്ത്രങ്ങൾ എടുത്തു ബാഗിനുള്ളിൽ ആക്കി പെട്ടെന്ന് ഒരു യാത്ര. ശ്‌മശാന മൂകമായ ആ അന്തിരീക്ഷത്തിൽ നിന്നും ഒരു വിടുതൽ അത് അവൾക്കു ഇപ്പോൾ കൂടിയേ തീരൂ. ഇങ്ങനെ ഒരു അവസ്ഥയിൽ ആയിരുന്നില്ലെങ്കിൽ അവളുടെ ഏറ്റവും പ്രിയപ്പെട്ട ഇടം ഈ വീട് തന്നെ. സ്വപ്നങ്ങള്നകൊണ്ടു മെനഞ്ഞെടുത്ത അവരുടെ സ്വർഗം. യാത്രയുടെ കാര്യം അവളോട് പറഞ്ഞതും ഉണ്ണിയാണ്. മായയെ തനിച്ചാക്കി പോകാൻ അവൾക്കു ആദ്യം മനസ് വന്നില്ല. എന്നാൽ അനിയത്തിയുടെ കാര്യം ചേട്ടൻ ആയ അവൻ നോക്കിക്കൊള്ളാം എന്ന് പറഞ്ഞാണ് അവളെ യാത്രയ്ക്കു ഒരുക്കിയത്. ഒരുപക്ഷെ അച്ഛന്റെ മരണം ഉൾക്കൊള്ളാൻ ഉള്ള മനസുറപ്പു ഇപ്പൊ ഈ വീട്ടിൽ അവനു മാത്രമേ കൈവന്നുള്ളൂ എന്ന് ഭദ്രയ്ക്കു തോന്നിപ്പോയി. യാത്രയുടെ തലേ ദിവസം മായയും വന്നു അടുത്തിരുന്നു ബാഗ് പാക്ക് ചെയ്തു തന്നു. ഒരുപക്ഷെ അവളും ആഗ്രഹിക്കുന്നത് ഈ അന്തരീക്ഷത്തിൽ നിന്നും എനിക്ക് വേണ്ട മാറ്റം ആണ്. തന്റെ രണ്ടു മക്കളും പെട്ടെന്ന് വളർന്നു കാര്യപ്രാപ്തി എത്തിയത് പോലെ, അതോ അമ്മയെ ആശ്വസിപ്പിക്കാൻ വേണ്ടി തന്റെ മുൻപിൽ ചേട്ടനും അനിയത്തിയും അഭിനയിക്കുന്നതാണോ? അദ്ദേഹത്തിന്റെ വേർപാട് അവരെക്കാൾ അവരുടെ അമ്മയെ തളർത്തി എന്നതാകാം അവരെ ഇത്ര വേഗം മാറ്റിയെടുത്തത്.

ചടങ്ങുകൾ ഒക്കെ കഴിഞ്ഞു ഒരു ദിവസം തന്റെ എഴുത്തുപുരയിലേക്കു കടന്നാണ് അവൾ. വിവാഹശേഷം തന്റെ ഇത്രയും നാളത്തെ എഴുത്തും വായനയും ഒക്കെ ഇവിടെ തന്നെ. തനിക്കായി ഇങ്ങനെ ഒരു മുറി തരണം എന്ന് വിവാഹത്തിന് മുൻപേ അവൾ പിടിച്ച കുറുമ്പുള്ള വാശിയാണ് അയാൾ അവൾക്കായി യാഥാർഥ്യമാക്കി കൊടുത്ത്. അവിടെ ഇരുന്നു അവൾ ലോകം മുഴുവൻ സഞ്ചരിച്ചു. അവൾ എഴുതിയ കഥകളൊക്കെ വായിച്ചു കൃത്യമായ ഒരു മറുപടി നൽകി അയാൾ എന്നും കൂടെ ഉണ്ടായിരുന്നു. തന്റെ എഴുത്തിനെ കീറിമുറിച്ചു അഭിപ്രായം പറഞ്ഞിരുന്നതും അയാൾ തന്നെ. എഴുത്തു നിലയ്ക്കുന്ന അവസരത്തിൽ അവളുടെ അലസോരപ്പെടുത്താൽ കൃത്യമായി അറിഞ്ഞു അവളെ കൊണ്ട് ബാലസാഹ്യത്യങ്ങൾ വായിപ്പിക്കുവാൻ അയാൾ ശ്രദ്ധിച്ചു. അതിലുപരി അവൾ കഥ വായിക്കുമ്പോൾ അവളുടെ മടിയിൽ തലവച്ചു അത് മൂളികേൾക്കാനും ഇടയ്ക്കിടെ അവളുടെ പൊക്കിൾകൊടി ഉമ്മവച്ചു സ്നേഹിക്കാനും അയാൾ മറന്നില്ല. അയാളുടെ മുൻപിൽ ഭദ്ര എന്നും ഒരു കൊച്ചു കുട്ടിയായി മാറിയിരുന്നു. വീടിനു പുറത്തു അവൾ അറിയപ്പെടുന്ന ഒരു എഴുത്തുകാരി ആയിരുന്നിട്ടും അതൊന്നും അവൾ വീടിനുള്ളിൽ കാര്യമാക്കിയിരുന്നില്ല. വീട് അവരുടെ സ്നേഹത്തിന്റെ കലവറ ആയിരുന്നു. ഭാര്യ ആയും ‘അമ്മ ആയും ഭദ്ര ആ വീട്ടിൽ ഞ്ഞു നിന്നതും തന്നെ കരുതാൻ അയാൾ എന്നും കൂടെ ഉണ്ട് എന്ന് അന്ധമായി ഉറച്ചു വിശ്വസിച്ചത് കൊണ്ട് കൂടിയാണ്.

അവൾക്കു പോകേണ്ട ഇടം ഏതെന്നു ഉണ്ണിക്കു കൃത്യമായിട്ട് അറിയാം, അത് കുട്ടികൾ ആയിരിക്കുമ്പോ തന്നെ അച്ഛനും അമ്മയും കണ്ടുമുട്ടിയ കഥകളിലൂടെയും കുറച്ചു തവണ അവധിക്കാലത്തെ യാത്രകളിലൂടെയും മക്കൾക്ക് നന്നായി അറിയാമായിരുന്നു. അച്ഛന്റെയും അമ്മയുടെയും പ്രണയ വിവാഹം ആയിരുന്നു. കോളേജിൽ പഠിക്കുമ്പോൾ ഒരിക്കൽ ക്ലാസ്സിൽ നിന്നും ടൂർ പോയതാണ് അങ്ങോട്ടേക്ക്. പുഴകളും വയലുകളും ചെറുപട്ടണങ്ങളും താണ്ടി ഒരു ഹിൽസ്റ്റേഷൻ. അമ്മയ്ക്കു അധികം കൂട്ടുക്കാർ ഒന്നും ഉണ്ടായിരുന്നില്ല, ‘അമ്മ ഒരു സ്വപ്നജീവിയെപോലെ ആയിരുന്നു കോളേജിൽ എന്ന് അച്ഛൻ ഇടയ്ക്കു പറഞ്ഞു കളിയാക്കാറുണ്ടായിരുന്നു. അവർ അന്ന് താമസിച്ച ഹോട്ടലിലേക്ക് ഗേറ്റ് കടന്നു കുറെ ദൂരം നടക്കേണ്ടിയിരു ന്നു. ആ വഴി നിറയെ വെള്ള ബൊഗൈൻവില്ലകൾ കൊണ്ട് മനോഹരമായി നാട്ടു വളർത്തിയിരുന്നു. അതിനിടയിൽ കൂടി ചിന്തകളിൽ മുഴുകു ഒറ്റയ്ക്ക് നടന്നു വന്ന ഭദ്രയെ കണ്ടപ്പോൾ കഥകളിലെ ദേവതയെ പോലെ തോന്നിച്ചു എന്ന് അച്ഛൻ പറയുന്നത് കേട്ടപ്പോ അമ്മയുടെ മുഖം പുഞ്ചിരിക്കുന്നു ഉണ്ണിക്കു ഇപ്പോഴും ഓർമയുണ്ട്. ടൂറിന്റെ ഇടയ്ക്കു ഒരു ദിവസം വൈകിട്ട് ഹോട്ടലിന്റെ ഒരുവശത്തുള്ള പൈൻ മരങ്ങൾക്കു മരങ്ങൾക്കിടയിലൂടെ ഉള്ള നടവഴിയിൽ അച്ഛൻ നടക്കാൻ ഇറങ്ങിയതും ഒടുവിൽ മലയുടെ മുകളിൽ പൈൻ മരങ്ങൾ അവസാനിക്കുന്നിടത്തു സൂര്യൻ അസ്തമിച്ച കാത്തുനിൽകുന്നപോലെ ‘അമ്മ അവിടെ നില്പുണ്ടായിരുന്നതും. അവിടെ വച്ച് അമ്മ അറിയാതെ അമ്മയെ സ്നേഹിച്ചത് ഒടുവിൽ തുറന്നു പറഞ്ഞതും. പിന്നീട് വിവാഹശേഷം അവർ ആദ്യമായി പോയതും അവിടേക്കുയായിരുന്നു. വെളുത്ത ബൊഗൈൻവില്ലകളും ആ മലമുകളിലെ സൂര്യാസ്തമയവും പിന്നീടങ്ങോട്ട് അവർക്കു എന്നും പ്രിയപ്പെട്ടതായി തീർന്നു. അവിടേക്കു വീണ്ടും ഒരു യാത്ര,അച്ഛനില്ലാതെ ഒരു യാത്ര. ഒരുപക്ഷെ ആ കുന്നിൻ മുകളിലെ സൂര്യാസ്തമയത്തോടൊപ്പം അമ്മയുടെ സങ്കടങ്ങൾക്കും ഒരു ചെറിയ ആശ്വാസം കിട്ടിയേക്കും എന്ന തോന്നൽ ആണ് ഉണ്ണിയെ ഇങ്ങനെ ഒരു യാത്രയ്ക്കു അമ്മയെ നിർബന്ധിച്ചത്. കുറച്ചു ദിവസം ഇവിടുന്നു മാറി നിൽക്കുന്നതും അമ്മയ്ക്കു നല്ലതാണ് , അതിപ്പോ വീട് കഴിഞ്ഞാൽ ഏറ്റവും പ്രിയപ്പെട്ട സ്ഥലം ആകുമ്പോൾ ‘അമ്മ വേഗം നോർമൽ ആകും.

കുളിച്ചു വേഷം മാറി, മായ ഉണ്ടാക്കിയ ദോശയും കഴിച്ചു യാത്രയ്ക്കായി വീടിനു പുറത്തേയ്ക്കു ഇറങ്ങിയതും ഒരു കുളിർതെന്നൽ ഭദ്രയെ വന്നു മൂടി. തന്നെ ഒരുപാട് സ്നേഹിച്ച അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ എഴുതാൻ ആരോ പ്രേരിപ്പിക്കും പോലെ, അവളെയും കാത്തു ദൂരെ ആ കുന്നിൻ മുകളിൽ മരങ്ങൾക്കു ഒടുവിൽ സൂര്യാസ്തമയം കണ്ടുവരാൻ അദ്ദേഹം പറയുംപോലെ. കണ്ണുകൾ നിറഞ്ഞു എങ്കിലും മക്കളുടെ സ്നേഹം കണ്ടു ഭദ്രയ്ക്കു പുഞ്ചിരിയോടെ മാത്രമേ യാത്ര തിരിക്കാൻ ആയുള്ളൂ. വെള്ള ബൊഗൈൻവില്ലകളുടെ ചുവട്ടിൽ ഇരുന്നു ഓർമകൾക്ക് ശ്രാദ്ധമൂട്ടാൻ ഭദ്ര യാത്ര തിരിച്ചു.

🎨 painting by Mopsang Vallath

©Firespiritblog

ഒരു ചെറുപുഞ്ചിരി

6601_1166677416689646_8582397452355652091_n
Watercolor painitng by Artist Mopsang Valath

“അമ്മൂ… അമ്മൂ…എഴുന്നേൽക്ക്, വേഗം പോയി കുളിച്ചു വന്നേ. ഇന്ന് തിങ്കളാഴ്ചയാണ്. നിനക്കിന്നു സ്‌കൂളിൽ പോകാൻ ഉദ്ദേശമൊന്നും ഇല്ലേ? ” അമ്മയുടെ ചോദ്യങ്ങൾക്കു പിന്നിലെ വികാരങ്ങൾ ഘനപ്പെടുന്നതിനു മുൻപ് മനസില്ലാ മനസോടെ അമ്മു കിടക്ക വിട്ടു എണീറ്റ്. അയ്യോ! സമയം ഏഴു ആകുന്നു. ഇപ്പൊ ഒരുങ്ങാൻ തുടങ്ങിയാലേ ഏഴരയ്ക്ക് ഉള്ള കടത്തു വള്ളം കിട്ടൂ. തോർത്തുമെടുത്തു അവൾ കിണറ്റിന്കരയിലെ കുളിമുറിയിലേക്ക് ഓടി. എന്നും കാലത്തു അച്ഛൻ ജോലിക്കു പോകുന്നത് കൊണ്ട് കുളിമുറിയിൽ അവൾക്കു കൂടി വേണ്ടി വെള്ളം അച്ഛൻ കോരി നിറച്ചിട്ടുണ്ടാകും. ആദ്യത്തെ മൊന്ത വെല്ലാം വീണതും അടിമുടി ഒന്ന് വിറച്ചു. മെയ് മാസം പകുറ്റിയാകുന്നതേയുള്ളു പക്ഷെ ഒമ്പതിനും പത്തിനും സ്കൂളിൽ ക്ലാസ്സ് നേരത്തെ തുടങ്ങി. ജൂൺ തൊട്ടു മാത്രം യൂണിഫോം ഇട്ടാൽ മതിയെന്നാണ് ഒരു ആശ്വാസമാണ്. തലേന്ന് തേച്ചു മടക്കി വച്ച ഓറഞ്ച് പാട്ടുപാവാട ഇടാൻ ധിറുതിയായി. ഇക്കൊല്ലം വിഷുവിനു അമ്മമ്മ വാങ്ങി തന്നതാണ്. അമ്മമ്മ തന്നതുകൊണ്ടു അത് ഇത്തിരി കൂടുതൽ പ്രിയപ്പെട്ടതാണ്. കുളി കഴിഞ്ഞു മുറിയിൽ എത്തിയപ്പോഴേക്കും രാസനദി പൊടിയുമായി അമ്മ പിറകെയെത്തി. അപ്പോഴാണ് തലേന്ന് കെട്ടിയ മുല്ലപ്പൂ മാള മുറ്റത്തെ ചെടിയിൽ തന്നെ വിരിയാൻ വച്ചതു ഓർമ്മ വന്നത്. പൊട്ടും തൊട്ടു കയ്യിലൊരുപിടി പച്ച കുപ്പിവളയും ചൂടി ചോറ്റു പത്രവും പുസ്തക സഞ്ചിയുമായി അവൾ വേഗം ഇടവഴിയിലേക്ക് ഇറങ്ങി. അഞ്ചു മിനിറ്റ് നടന്നാലേ കൂട്ടുകാരി ഉഷയുടെ വീട് എത്തു.

ഇടവഴിയിലേക്ക് ഇറങ്ങിയതും അവൾക്കു മുന്നേ ഒരു ആൾരൂപം നടന്നു നീങ്ങുന്നത് ആരെന്നു തിരിച്ചറിയാൻ അവൾക്കു ഒരു ഹൃദയസ്പന്ദനത്തിന്റെ നേരം പോലും വേണ്ടി വന്നില്ല. സ്കൂളിലെ ഇടവേളകളിൽ പത്താം ക്ലാസ്സിന്റെ മുൻപിലൂടെ പോകുമ്പോൾ കവിളുകളുടെ ചുവപ്പിനും ഉച്ചത്തിലാകുന്ന ഹൃദയമിടിപ്പിനും കാരണക്കാരനായ മെലിഞ്ഞ പൊടിമീശക്കാരനായ പയ്യൻ ഇതൊന്നും അറിയാതെ ആ ക്ലാസ്സിന്റെ അവസാനത്തെ ബെഞ്ചിലിരിക്കുന്നുണ്ടാകും. മുൻപേ നടക്കുന്ന ആളുടെ നടത്തത്തിന്റെ അനുപാതത്തിനൊന്തു ഒരു ചെറുപുഞ്ചിരിയുമണിഞ്ഞു അമ്മുവും കടവത്തേക്കു നടന്നു. ഉള്ളിലെ പരവേശം പുറത്തു കാട്ടാതെ ഉഷയുടെ വീട്ടു പടിക്കൽ എത്തി. തന്നെയും കാത്തു നിന്ന അവളെയും കൂട്ടി നടക്കവേ അമ്മുവിൻറെ കയ്യിലൊരു ഉഷ തക്കത്തിന് ഒരു ചെറിയ നുള്ളു പാസാക്കി. മുഖത്തോടു മുഖം നോക്കി ചിരിച്ചതല്ലാതെ ഒന്നും പറയാതെ അവർ കടവത്തെത്തി. അക്കരെ നിന്നും വള്ളം വരാൻ താമസിക്കുന്നതിനുള്ള അക്ഷമ പ്രകടിപ്പിക്കുന്നതിനു ഇടയിലും അവളുടെ കണ്ണുകൾ ചെന്നെത്തിയത് ആ രൂപത്തിൽ മാത്രമാണ്. ഒരു നിമിഷം കണ്ണുകൾ ഉയർത്തിയതും ആ കണ്ണുകൾ അവളുടെ കണ്ണുകളിൽ ഉടക്കിയതുപോലെ. അവൾ വേഗം ദൃഷ്ടിയാകറ്റി. പക്ഷെ മനസിലെ തിരിത്തിരയിളക്കം ആ കവിളുകളിൽ രക്താഭയേകി. ആ മുഖത്ത് നിന്നും ഒരു ചെറുപുഞ്ചിരി അവൾക്കു സമ്മാനിച്ചത് അവളും ഉഷയും മാത്രമേ കണ്ടുള്ളൂ.

Evening Rain/ സായാഹ്ന മഴ

6362_522555787768482_112325879_n
Watercolor painting by Artist Mopsang Valath 

English Translation at the end
ഇതാ ഇപ്പൊ നന്നായേ… കാത്തു കാത്തിരുന്നു ആണ് വെള്ളിയാഴ്ച വൈകുന്നേരം ആകുന്നതു. അഞ്ചു മണിക്കുള്ള ബസ്‌ പിടിച്ചാല്‍ ആറരയ്ക്ക് വീടിന്റെ പടിക്കല്‍ ഇറങ്ങാം. ദെ വരുന്നു മാനം മൊത്തം ഇരുണ്ടു മൂടി മഴ. ഇനിയിപ്പോ വല്ലച്ചതിയും വീട്ടില്‍ എത്തിയാലും മഴ കാരണം വായനശാലയിലേക്ക് പോകാന്‍ അമ്മ വിടുമോ എന്നത് സംശയത്തിലാണ്. മഴ കാണാനും നനയാനും കൊതിയാന്നെലും പുസ്തകം നനഞ്ഞ അമ്മിനികുട്ടിക്ക് സങ്കടമാകും. പത്താംക്ലാസ് കഴിഞ്ഞപ്പോ എല്ലാരുടെയും വക ഉപദേശം സയന്‍സ് എടുത്തു പഠിക്കാന്‍ ആയിരുന്നു. പക്ഷെ പുസ്തകങ്ങളോടുള്ള ചങ്ങാത്തം അറിയുന്ന അച്ഛനും അമ്മയും എന്റെ ഇഷ്ടത്തിന് വിട്ടു.അങ്ങനെ പ്രീഡിഗ്രിയും കഴിഞ്ഞു കോളേജില്‍ മലയാളം എടുത്തു പഠിക്കാന്‍ തുടങ്ങി. എഴുപതുകളുടെ തുടക്കത്തിലേ സന്തതി എങ്ങിലും ആശാന്റെയും വള്ളതോളിന്റെയും കവിതകള്‍ വായിക്കാന്‍ എനിക്ക് ഇത്തിരി സമയം പിടിക്കും. കവിതകളോട് അധികം അടുപ്പം തോന്നിയിട്ടില്ല. പക്ഷെ നോവലുകള്‍, അതാണ്‌ എനിക്ക് ഏറെ ഇഷ്ടം. അമ്മ കാണാതെ കഴിഞ്ഞ ആഴ്ച ഹോസ്റ്റലിലേക്ക് പോകുമ്പോൾ മലയാറ്റൂരിന്റെ യന്ത്രം എന്ന നോവൽ ആണ് ബാഗിനുള്ളിൽ ആക്കി കടത്തിയത്. രാത്രിയിൽ ഉറക്കമുളച്ചിരുന്നു നാല് ദിവസം കൊണ്ടു അത് വായിച്ചു തീർത്തു. അമ്മ കണ്ടാൽ ആകെ ബഹളം ആകും പഠിക്കാൻ ഉള്ളപ്പോ ഹോസ്റ്റലിൽ പുസ്‌തകം വായിച്ചിരിക്കരുത് എന്നും പറഞ്ഞു കുറേ കേൾക്കേണ്ടി വരും. ഇന്ന് വൈകിട്ട് അത് തിരിച്ചു കൊടുത്തു എസ് കെ പൊറ്റെക്കാടിന്റെ ഒരു തെരുവിന്റെ കഥ എടുക്കണം ഇന്ന് തന്നെ വായിച്ചു തുടങ്ങണം എന്നൊക്കെ ആശിച്ചു മോഹിച്ചു ഇരുന്നപ്പോഴാ ഒരു മഴക്കാറ്. വല്ലച്ചാതിയും ബസിൽ ഇരിക്കാൻ ഇടം കിട്ടി. വീട്ടിൽ ഇപ്പൊ അമ്മ വൈകിട്ടത്തെ എനിക്കുള്ള കാപ്പിയും പലഹാരവും പത്താംപ്പുറം എടുത്തു വച്ചിട്ടുണ്ടാകും.  ബസ് ഇറങ്ങിയപ്പോ മഴ നിന്നിരുന്നു. വേഗം അകത്തു ചെന്ന് ചായ കുടിച്ചെന്നു വരുത്തി മാറ്റാനുള്ള പുസ്തകവും എടുത്തു മുറ്റത്തേക്കിറങ്ങി. ലക്‌ഷ്യം മനസിലാക്കിയ ‘അമ്മ എന്തോ നല്ല നേരത്തിനു കുടയും എടുത്തു പോകാനേ പറഞ്ഞുള്ളൂ… ചാറ്റൽ മഴയത്തു കുടയും പിടിച്ചു ധിറുതിയിൽ നടന്നു പോകുന്ന ആ പാവടക്കാരിയെയും നോക്കി നിന്ന ആ അമ്മ അവളുടെ പുസ്തകപ്രാന്തു ഓർത്തു ചിരിക്കുന്നുണ്ടായിരുന്നു.  

After the desperate awaiting finally, it’s weekend but the whole point of plan for having a weekend at home seems to go vain while she noticed the sudden change in the air. The entire sky got matted up with black rain clouds and looks like it will long downpour with a thunderstorm night. If she fetches the evening five o’ clock bus from her hostel, she will reach home by six thirty.  It’s not a big distance between her college and home but for the comfortable graduation studies, her father got her hostel admission. Everyone advised her to take science group for higher studies while she chose literature and her parents completely supported her decision. Since they knew how much their daughter was in love with books. Though she belonged to the era of 70’s poetry wasn’t much of her cup of tea. She was more fond of novels. Every weekend she comes home and rushes to the village library to fetch next read. Many a time she finishes the book before she leaves for the college on Monday morning. Sometimes without the knowledge of her Amma, she takes them to hostel and finishes with late night dedications. Her mother strictly prohibits her reading during her hostel time. She got on the bus with anxious mind whether she will be able to go to the library or not. By the time she got down, the rain was just drizzling. She quickly got inside the home and somehow managed to attend the tea & snacks prepared by Amma for her. Without even wasting a moment to change her clothes she started walking towards the library in the drizzle. Without making any arguments her Amma handed over an umbrella. The view of her walking through the tiny village road to fetch another book made her Amma smile. She was thinking about the unending passion of her daughter for books. 

മഴ/ Rain

1798432_784970094860382_466381216_n
Painting by artist Mopsang Valath

English translation towards the end of this post

നേരം വെളുത്തു എന്ന് പറയാൻ മഴ ഒട്ടും അനുവദിക്കുന്നില്ല. ഇന്നലെ രാത്രിയിൽ പെയ്തു തുടങ്ങിയ മഴ ഇപ്പോഴും നിർത്താൻ ഉദ്ദേശമില്ലാത്ത പോലെ. സമയം ഇപ്പൊ ഏതാണ്ട് ഏഴര ആയിക്കാണും. മഴയാണേലും വെയിലാണേലും അടുക്കളയ്ക്ക് അവധിയില്ലാത്ത കാരണം, പരിഭവപ്പെടാൻകൂടി നേരമില്ലാതെ അവൾ അടുക്കളയിലേക്കു രംഗപ്രവേശം ചെയ്തു. അടുക്കള വരാന്തയിലൂടെ കിണറ്റിന്കരയിലേക്കു നടന്ന അവളെ കണ്ടൻപൂച്ച തന്റെ മഴക്കാല കെടുതികൾ ബോധിപ്പിച്ചു. ഇറയത്തു കോഴികളും ആടും പൂച്ചയും എല്ലാം വരിവരിയായി നിന്ന് മഴ ആസ്വദിക്കുന്നതുപോലെ തോന്നി. വെള്ളം കൊണ്ടുവന്നു വച്ച ശേഷം അടുപ്പിലെ ചാരം നീക്കി കാപ്പിക്കുള്ള വെള്ളം കളത്തിൽ വച്ച് അവൾ അടുപ്പിൽ തീ കൂട്ടി. കാപ്പിക്ക് തിക്കൂട്ടിയപ്പോഴേക്കും മഴയുടെ തണുപ്പ് അവളിൽ നിന്നും വിട്ടുമാറി. ചൂടോടെ വാങ്ങിയ കാപ്പിയുമെടുത്തു അവളും ആ അടുക്കളപ്പുറത്തെ ഉമ്മറപ്പടിയിൽ ഇരുന്നു പുറത്തേക്കു നോക്കി. ഇത്തിരി കഴിഞ്ഞു ഈ മഴയത്തു നനഞ്ഞു കുതിർന്ന സാരിയും ചുറ്റിപ്പിടിച്ചു സ്കൂളിലേക്ക് പോകുന്നതാലോചിച്ചപ്പോൾ അവൾക്കു മഴയോട് ലേശം കുണ്ഠിതം തോന്നി.

The rain didn’t let it feel like the morning hours of a new day has reached. It has been raining continuously since last night and seems like the rain doesn’t want to stop pouring down. It’s been almost 7.30 in the morning. Whether it’s sunny or rainy day, there isn’t any pause for the kitchen chores. Without even wasting time over complaining about it, she just made her routine entry into the kitchen. In that old country house, she had to fetch water from the well situated next to the end of long kitchen verandah.  While walking towards the well, the old cat complained about his troublesome rainy days. The goat, chickens and the cat lined on the verandah seemed to be appreciating the blissful rain. She cleaned the remnants at the fire hearth and light the firewood in the kitchen for making the black coffee. The firewoods slowly erased the chillness of rain near her. With the steaming glass of coffee, she stepped into the verandah and joined with the rest of the army. She seemed thoughtful. On this rainy morning, she will be struggling her way to her school managing her wet six-yard saree. Her instincts made her feel annoyance for the rain.

(This is a typical scene of annoyance felt by working women in Kerala especially on rainy season managing chores at home and work) 

Late afternoon

1092_502524179771643_552902375_n

This is my English translation attempt at my Malayalam blog post Original post

Late in the afternoon when everyone in the house retrieved to their shells for the afternoon nap, I escaped with the magazine to my favorite spot in the orchard. I could find free time only on the holidays or weekends for my reading. I am under strict parental control especially with the magazines which my amma reads since they are weeklies with several pulp fictions and least of children’s articles. I still like to find these afternoon common nap time of my family for reading them while hiding in the orchard. I made sure that I didn’t let my amma (mother) notice her magazine in my hands. She has gone to take rest in the free space next to our kitchen. For her, it is easy to wake up and get the tea & snacks ready for the evening. Appa (Dad) sleeps in the room next to the living room on the front side of our house. My elder sister has escaped to her room full of books. Our maid Naaniyamma has already set for doing the daily laundry at the riverside. A small river runs along the west side of our land. We just need to walk across the tree filled land to reach the bank. Except for monsoon season, the river is shallow and harmless. Almost on the west and north side of our house has lands filled with wide variety of trees. All these were planted during the time of our great grandfather who bought these lands and began a new living here. On the center of this orchard, there is a beautiful tree of a golden rain shower. During the summer season, the whole tree becomes fully bloomed with yellow flowers and it could be spotted as a golden tree from anywhere in that area. Near to this, there is a mango tree who’s branching are low enough for the climbing and I could easily hide among the branches and sit quietly for reading. No one can find me and hence I read most of my books on holidays here. Once in a while, my sister too comes and sit here for reading. She reads big novels mostly English and some she lends me. I can’t understand those much hence I read Malayalam short stories and novels mostly of  Vaikkom Muhammad Basheer. His books are too humorous 🙂 

PS: 

ഉച്ചതിരിഞ്ഞ നേരം

1092_502524179771643_552902375_n
Painting by artist Mopsang Valath

ഉച്ച തിരിഞ്ഞ നേരത്തു അമ്മ വായിച്ചു വച്ച മാസിക ആരും കാണാതെ എടുത്തു മാവിൻ ചുവട്ടിലേക്ക് ഞാൻ നടന്നു. ഈ സമയത്തു വീട്ടിൽ എല്ലാവര്ക്കും ഊണ് കഴിഞ്ഞുള്ള ഒരു ഉറക്കം പതിവാണ്. സ്വസ്ഥമായി തല്ലുകൊള്ളാതെ മാസിക വായിക്കാൻ എനിക്ക് ആകെ കിട്ടുന്നത് അവധി ദിവസങ്ങളിൽ ഉള്ള ഈ ഉച്ച തിരിഞ്ഞുള്ള ഇടവേളകൾ ആണ്. അമ്മ അടുക്കളയുടെ അടുത്തുള്ള പാതാംപ്പുറത്താണ് ഉച്ച മയക്കം. അതാവുമ്പോ വൈകിട്ട് എണീറ്റ് വേഗം ചായക്കുള്ള അടുപ്പു കൂട്ടാല്ലോ. അച്ഛൻ മുൻവശത്തെ മുറിയാകും വിശ്രമം. ചേച്ചി അകത്തെ മുറിയിലും. നാണിയമ്മ തിരുമ്പാനുള്ള മുഷിഞ്ഞ തുണികളുമായി കടവിലേക്കും പോയിട്ടുണ്ടാകും. വീടിന്റെ പടിഞ്ഞാറു ഉള്ള പറമ്പിലൂടെ നടന്നാൽ അതിന്റെ അവസാനം പുഴ ആയി. പുഴയ്ക്കു അധികം ആഴമില്ല. മഴക്കാലത്ത് ഇത്തിരി ശ്രദ്ധിക്കണം എന്ന് മാത്രം. ആ പറമ്പിന്റെ മറ്റൊരുവശത്തു നിറയെ മരങ്ങൾ ആണ്. തെങ്ങും കവുങ്ങും മാവും പ്ലാവും പൂവരശും എന്ന് വേണ്ട മരങ്ങളോട് മരങ്ങൾ. എല്ലാം വല്ല്യ മുത്തച്ഛന്റെ കാലത്തു ഈ നാട്ടിലേക്ക് കുടിയേറി വന്ന സമയത്തു പറമ്പു വാങ്ങിയപ്പോ വച്ചതാണ്. അവിടെ ഏകദേശം ഒത്ത നടുക്കായി ഒരു മഞ്ഞ കണിക്കൊന്നയുമുണ്ട്. വിഷുക്കാലത്തു എവിടെ നിന്ന് നോക്കിയാലും പറമ്പിനു മൊത്തം സ്വർണ ഭംഗിയാണ്. ഇതിനു അടുത്തായുള്ള മാവിൽ ആണ് എന്റെ സ്വര്യ സങ്കേതം. ചാഞ്ഞു നിലത്തേക്ക് നിൽക്കുന്ന ചില്ലകൾ ഉള്ളത് കൊണ്ട് എനിക്ക് കയറി ഇരിക്കാൻ നല്ല സുഖമാണ്.അവിടെ ഇരുന്നു പുസ്തകം വായിക്കാൻ നല്ല രസമാണ്, ആരും ശല്യപ്പെടുത്തില്ല. ഇടയ്ക്കു ചേച്ചിയും വരും. ചേച്ചി വായിക്കുക വല്യ തടിച്ച പുസ്തകങ്ങളാണ്.ചിലതൊക്കെ എനിക്കും വായിക്കാൻ തരും. അക്കൂട്ടത്തിൽ എനിക്ക് ഏറ്റവും ഇഷ്ടം ബഷീറിന്റെ കഥകളാണ്.